നുറുക്ക് ഗോതമ്പു കൊണ്ട് നാവിൽ അലിഞ്ഞു പോകുന്ന ലഡ്ഡു മധുരം
Mail This Article
×
ആഘോഷ ദിനത്തിൽ മധുരം പകരാന് വീട്ടിൽ തന്നെയൊരുക്കാം നുറുക്ക് ഗോതമ്പുകൊണ്ടുള്ള ലഡ്ഡു തയാറാക്കാം.
ചേരുവകൾ
- ഗോതമ്പു നുറുക്ക് - 1 കപ്പ്
- പാൽ - 2 1/2 കപ്പ്
- പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
- ഏലയ്ക്കായ പൊടിച്ചത് -1 ടീസ്പൂൺ
- നെയ്യ് - 6 ടേബിൾസ്പൂൺ
- ഉണക്ക മുന്തിരി - 50 ഗ്രാം
- ബദാം അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- ടുമാറ്റോ റെഡ് കളർ - 3 തുള്ളി
- ബദാം, ഉണക്ക മുന്തിരി - അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
- ആദ്യം ഗോതമ്പ് നുറുക്ക് ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്തെടുക്കുക. അതിനു ശേഷം വെള്ളം നന്നായി ഊറ്റി പ്രഷർ കുക്കറിൽ 1 1/2 കപ്പ് പാൽ ഒഴിച്ചു വേവിക്കുക.
- ശേഷം ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരി വറുത്തെടുക്കുക. അതിലേക്ക് വേവിച്ചു വച്ച നുറുക്കു ഗോതമ്പ് ഇട്ട് ഒരു മിനിറ്റ് ചൂടാക്കുക.
- അതിലേക്ക് 1 കപ്പ് പാൽ, പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഫുഡ് കളർ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക, അതിലേക്ക് ഇടയ്ക്കിടെ നെയ്യ് ചേർക്കുക, പാൽ വറ്റി പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവത്തിൽ വാങ്ങാം.
- ചെറു ചൂടോടെ കൈയിൽ നെയ്യ് തടവി ഉരുള ഉരുട്ടി എടുക്കുക.
- ഉണക്ക മുന്തിരിയും ബദാമും വച്ച് അലങ്കരിക്കാം.
English Summary : Broken Wheat laddu Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.