ADVERTISEMENT

നോമ്പ് സമയത്തെ ക്ഷീണവും ദാഹവും മാറാനും എണ്ണ പലഹാരങ്ങൾ കഴിയ്ക്കുമ്പോൾ ഗ്യാസ് ട്രബിൾ,വയറുവേദന, ദഹനക്കുറവ് എന്നിവ ഒഴിവാക്കാനും ഈ കഞ്ഞി ഒരു ബൗൾ കുടിച്ചാൽ മതി.

ചേരുവകൾ

1. പച്ചരി അല്ലെങ്കിൽ ജീരകശാല അരി - 1/4 കപ്പ്
2. സവാള- 1/2
3. തക്കാളി - 1/2
4. വെളുത്തുള്ളി - 5 അല്ലി
5. ഉപ്പ് - പാകത്തിന്
6. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
7. മല്ലിപ്പൊടി - 4 ടേബിൾ സ്പൂൺ
8. വെള്ളം - ആവശ്യത്തിന്
9. നെയ്യ് - 1 ടേബിൾ സ്പൂൺ
10. പട്ട - 1
11. ഗ്രാമ്പു - 1
13. ഏലയ്ക്ക - 1
14. മല്ലിയില - കുറച്ച്
15. തേങ്ങാ - 1/4 കപ്പ്
16. ജീരകം - 1/2 ടീസ്പൂൺ
17. പച്ചമുളക്

 

പാകം ചെയ്യുന്ന വിധം

  • അരി കഴുകി ഒരു പ്രഷർ കുക്കറിലേക്ക് എടുക്കുക. ഇതിന്റെ കൂടെ മഞ്ഞൾപ്പൊടി, മല്ലിയില, മല്ലിപ്പൊടി, തക്കാളി, സവാള, പച്ചമുളക്ക്, വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർത്ത് പാകത്തിന് വെള്ളവും ഒഴിച്ച് രണ്ടോ മുന്നോ വിസിൽ വരുന്നതു വരെ വേവിക്കുക.
  • ആവി പോയതിനു ശേഷം തേങ്ങാ ജീരകവും ചേർത്ത് അരച്ച് ഒഴിച്ച് പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിയ്ക്കുക.
  • ഒരു ചെറിയ ചീനച്ചട്ടിയിൽ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്കാ എന്നിവ ചേർത്ത് താളിച്ച് കഞ്ഞിയിൽ ചേർക്കുക .
  • കഞ്ഞിയുടെ കൂടെ കഴിയ്ക്കാൻ ചെറുപയർ പുഴുക്ക്, മല്ലി ചട്നി എന്നിവ വിളമ്പാം.

 

English Summary : Fasting Special Kanji for Iftar.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com