ചായയ്ക്കൊപ്പം ചിക്കൻ നിറച്ച ബ്രഡ് അപ്പം
Mail This Article
മിച്ചം വന്ന ബ്രഡ് കൊണ്ട് വളരെ രുചികരമായ ഒരു പലഹാരം തയാറാക്കാം.
ചേരുവകൾ:
A. ഫില്ലിങ്ങിന് വേണ്ടി:
- ഓയിൽ - 3 ടേബിൾസ്പൂൺ.
- ഉള്ളി നന്നായി അരിഞ്ഞത് - 2
- പച്ചമുളക് - 2
- ഉപ്പ് - ആവശ്യത്തിന്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- ഗരം മസാല - 1/2 ടീസ്പൂൺ
- കറിവേപ്പില നന്നായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ.
- മല്ലിയില നന്നായി അരിഞ്ഞത് - 1 ടേബിൾസ്പൂൺ.
- വേവിച്ച ചിക്കൻ അരിഞ്ഞത് - 1 കപ്പ്.
- B. ബ്രഡ് അപ്പം തയാറാക്കുന്നതിന്:
- മുട്ട പുഴുങ്ങിയത് - 4
- ബ്രഡ് കഷ്ണങ്ങൾ - 16
- പാൽ - ആവശ്യാനുസരണം
തയാറാക്കുന്ന വിധം:
A. ഫില്ലിങ്ങിനുവേണ്ടി:
1. ഉപ്പ്, കുരുമുളക്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ചിക്കൻ വേവിക്കുക.
2. ഒരു പാനിൽ എണ്ണ ചേർക്കുക, തുടർന്ന് അരിഞ്ഞ ഉള്ളി, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ നന്നായി വഴറ്റുക.
3. സവാള ഇളം ഗോൾഡൻ നിറമാകുമ്പോൾ കുരുമുളക് പൊടി, ഗരം മസാല, കറിവേപ്പില, മല്ലിയില, വേവിച്ച ചിക്കൻ കഷ്ണങ്ങൾ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
4. 5 മിനിറ്റ് മൂടി അടയ്ക്കുക, ഫില്ലിങ് തയാറാണ്.
B. ബ്രഡ് അപ്പത്തിനായി:
1. ഒരു പാത്രത്തിൽ ഒരു കപ്പ് പാൽ എടുക്കുക.
2. ബ്രഡ് കഷ്ണങ്ങൾ എടുത്ത് എല്ലാ വശങ്ങളും മുറിച്ച് ഒഴിവാക്കുക. ബ്രഡ് സ്ലൈസ് പാലിൽ മുക്കി നിങ്ങളുടെ രണ്ട് കൈയും ഉപയോഗിച്ച് അധിക പാൽ ഒഴിവാക്കുക. ഒരു സ്പൂൺ തയാറാക്കിയ ഫില്ലിങ്, വേവിച്ച മുട്ടയുടെ പകുതി എന്നിവ ചേർത്ത് മറ്റൊരു കഷ്ണം ബ്രഡ് ഉപയോഗിച്ച് മൂടുക. കൈ ഉപയോഗിച്ച ഒരു റൗണ്ട് ആകൃതി ആക്കുക.
3. ബാക്കിയുള്ള ബ്രഡ് കഷ്ണങ്ങൾ ഉപയോഗിച്ച ഇതുപോലെ ചെയ്തെടുക്കാം.
5. ഓയിൽ ചൂടാക്കി. മീഡിയം തീയിൽ വറുത്തെടുക്കുക.
6. ബ്രഡ് അപ്പം ഗോൾഡൻ ആകുന്നതുവരെ വറുത്തെടുക്കാം.
English Summary : Homemade Bread Appam. Leftover Bread Recipe