ADVERTISEMENT

കൂടുതൽ സ്വാദോടെ പച്ചമാങ്ങാ കറി തയാറാക്കാം ഈ രീതിയിൽ.

ചേരുവകൾ :

  • പച്ച മാങ്ങാ – 2 എണ്ണം (കഷ്ണങ്ങൾ) 
  • ചെറിയുള്ളി -10 എണ്ണം
  • സവാള – 1 എണ്ണം നീളത്തിൽ അരിഞ്ഞത്
  • ഇഞ്ചി – ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
  • പച്ചമുളക് – 4 എണ്ണം നീളത്തിൽ അരിഞ്ഞത്
  • തേങ്ങാപ്പാൽ – ഒന്നാം പാൽ – 1/2 കപ്പ്
  • രണ്ടാം പാൽ – 2 കപ്പ്
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – ഒന്നര ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വിനാഗിരി – 1-2 ടേബിൾസ്പൂൺ വരെ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്

താളിച്ചു ചേർക്കാൻ 

1. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
2. കടുക് - 1  ടീസ്പൂൺ
3. ഉലുവ - 1/2 ടീസ്പൂൺ
4. വറ്റൽമുളക് - 2 എണ്ണം
5. കറിവേപ്പില - 2 തണ്ട് 
6. ചെറിയുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

1. അരിഞ്ഞുവച്ച സവാള, ചെറിയുള്ളി, ഇഞ്ചി, പച്ചമുളക്, മാങ്ങാ എന്നിവയെല്ലാം കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട്, പൊടികൾ ചേർത്ത് ഉപ്പും വെളിച്ചെണ്ണയും വിനാഗിരിയും ചേർത്ത് നന്നായി തിരുമ്മിയെടുക്കുക.

2. ഇതിലേക്കു തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കി, അടുപ്പത്ത് വയ്ക്കാം. ചെറിയ തീയിൽ മാങ്ങാ വെന്തു കിട്ടുന്നത് വരെ വേവിക്കാം, ശേഷം ഇതിലേക്ക് ഒന്നാം പാൽ ഒഴിക്കാം.

3. തേങ്ങാ പാലൊഴിച്ചു തിള വന്നാൽ ഫ്ളയിം ഓഫ് ചെയ്യാം, ശേഷം കടുക്, ഉലുവ, വറ്റൽമുളക്, കറിവേപ്പില, ചെറിയുള്ളി എന്നിവ താളിച്ചൊഴിക്കാം മാങ്ങാ കറി തയാർ.

English Summary :  Special Green Mango Curry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com