ഓട്സ് ഓംലെറ്റ്, പ്രാതൽ രുചികരമാക്കാം
Mail This Article
×
ഹെൽത്തിയായ ഓട്സ് ഓംലെറ്റ് തയാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ.
ചേരുവകൾ
- ഓട്സ് - 1/2 കപ്പ്
- പാൽ - 1/2 കപ്പ്
- മുട്ട - 2 എണ്ണം
- സവാള - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- കാരറ്റ് - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- തക്കാളി - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- പച്ചമുളക് - 1 അരിഞ്ഞത്
- മല്ലിയില - 2 ടേബിൾസ്പൂൺ അരിഞ്ഞത്
- കുരുമുളക് പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - 1/2 ടീസ്പൂൺ
- എണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ചെറിയ ജാറിൽ ഓട്സ് ഇട്ട് നന്നായി പൊടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതിലേക്ക് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അഞ്ച് മിനിറ്റ് കുതിരാൻ വയ്ക്കുക .
- വേറൊരു ബൗളിൽ മുട്ട പൊട്ടിച്ച് ഒഴിച്ച് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക ശേഷം സവാള, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ അരിഞ്ഞത് ചേർത്ത് യോജിപ്പിക്കുക. ശേഷം മുട്ടയുടെ മിക്സ് കുതിർത്ത ഓട്സിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഓട്സ് ഓംലെറ്റ് മിക്സ് റെഡി.
- ഒരു പാൻ ചൂടാക്കി അൽപം എണ്ണ ഒഴിച്ച് ഓട്സ് ഓംലെറ്റ് മിക്സ് ഒഴിക്കുക ഒരു അടപ്പ് വെച്ച് രണ്ട് മിനിറ്റ് അടച്ച് നന്നായി വേവിക്കുക ശേഷം തിരിച്ചിട്ട് രണ്ട് മിനിറ്റ് കൂടി വേവിക്കുക ഇപ്പോൾ ഹെൽത്തി ആയ ഓട്സ് ഓംലെറ്റ് റെഡി.
English Summary : Oats Omelette, Easy brakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.