വ്രത വിശുദ്ധിയിൽ, നോമ്പു തുറയ്ക്ക് ഫ്രൂട്ട് ചാട്ട്
Mail This Article
×
പുണ്യ റമദാന്റെ വ്രത വിശുദ്ധിയിൽ നോമ്പു തുറയ്ക്ക് ഏറേ ഉത്തമമായ ഒരു "ഫ്രൂട്ട് ചാട്ട്" എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ:
- ഓറഞ്ച് - 1/2 കപ്പ് (തൊലിയും ,കുരുവും കളഞ്ഞ അല്ലികൾ )
- ആപ്പിൾ - 1 എണ്ണം ( ചെറു കഷ്ണങ്ങളാക്കിയത്)
- കറുത്ത മുന്തിരി - 1 കപ്പ്(കഷ്ണങ്ങളാക്കിയത്)
- മാതളനാരങ്ങ - 1 എണ്ണം
- ജീരകപ്പൊടി വറുത്തത് - 1/4 ടീ സ്പൂൺ
- ചാട്ട് മസാല - 1/2 ടീ സ്പൂൺ
- കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
- ഉപ്പ് - 1/4 ടീ സ്പൂൺ
- അണ്ടി പരിപ്പ് - 3 ടേബിൾ സ്പൂൺ ( കഷ്ണങ്ങളാക്കിയത്)
മേൽ പറഞ്ഞ ചേരുവകൾ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അതിലേക്ക് അര ടേബിൾ സ്പൂൺ നാരങ്ങാ നീരു കൂടി പിഴിഞ്ഞു ചേർക്കുക. പോഷക സമൃദ്ധമായ ,വൈറ്റമിനുകൾ ധാരാളം അടങ്ങിയ ഈ സ്വാദിഷ്ഠ ചേരുവ നോമ്പിന്റെ ക്ഷീണം അകറ്റും.
English Summary : Fruit Chaat Recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.