ഉള്ളം തണുപ്പിക്കാൻ തണ്ണിമത്തൻ സർബത്ത്
Mail This Article
×
ഈ ചൂടിൽ ഒരല്പം ആശ്വാസം നേടാനും, ക്ഷീണം മാറ്റാനും നോമ്പു തുറക്കാനും ഒരു കിടിലൻ തണ്ണിമത്തൻ സർബത്ത്.
ചേരുവകൾ :
- തണ്ണിമത്തൻ - 1 കപ്പ് (തൊലിയും കുരുവും മാറ്റി ചെറുതാക്കി നുറുക്കിയത് )
- പഞ്ചസാര - 3 ടേബിൾ സ്പൂൺ
- പാൽ - 100 മില്ലി (നന്നായി തിളപ്പിച്ചതിനുശേഷം ഫ്രിഡ്‌ജിൽ വച്ചു തണുപ്പിച്ചെടുത്തത് )
- ചിയ സീഡ്‌സ് - ഒരു മണിക്കൂർ കുറച്ചു വെള്ളത്തിൽ കുതർത്തി വച്ചത്
തയാറാക്കുന്ന വിധം :
തണ്ണിമത്തൻ ഒരു പാത്രത്തിൽ ഇട്ട് അതിലേക്കു പഞ്ചസാരയും ചേർത്ത് സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക. അതിലേക്കു പാൽ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഗ്ലാസ് എടുത്ത് അതിലേക്കു ആദ്യം ഒരു 2 ടീസ്പൂൺ തണ്ണിമത്തൻ കഷ്ണങ്ങൾ ഇടുക. പിന്നീട് അതിലേക്കു ഇളക്കി വച്ച തണ്ണിമത്തൻ, പാൽ മിക്സ് ഒഴിച്ച് കൊടുക്കുക. ഏറ്റവും മുകളിൽ ആയി കുറച്ചു ചിയ സീഡ്സും തണ്ണിമത്തൻ കഷ്ണങ്ങളും ഇട്ട് സെർവ് ചെയാം.
English Summary : Watermelon Sarbath
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.