ADVERTISEMENT

വ്യത്യസ്ത രുചിയിൽ വളരെ എളുപ്പം തയാറാക്കാവുന്ന ഒരു പാനീയമാണ്‌ ഇത്. ബീറ്റ്റൂട്ടും ഈന്തപ്പഴവും തേനും രോഗപ്രതിരോധശക്തി കൂട്ടാന്‍ അത്യുത്തമമാണ്. ഇഫ്‌താര്‍ സമയത്തേക്കും ഇത് സൂപ്പര്‍ ആണ്.

ചേരുവകള്‍:

•  പാല്‍ - 2 1/2 കപ്പ്
•  വെള്ളം - 1/2 കപ്പ്
•  ബീറ്റ്‌റൂട്ട് - 1
•  ഈന്തപ്പഴം - 10 - 12 എണ്ണം
•  തേന്‍ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:

•  പാല്‍ തിളപ്പിച്ച് തണുപ്പിച്ചെടുക്കണം.

•  ബീറ്റ്‌റൂട്ട് കഴുകി, തൊലി കളഞ്ഞ് കനം കുറച്ച് മുറിച്ച് 1/4 കപ്പ് വെള്ളം ചേര്‍ത്ത് നന്നായി വേവിച്ചെടുക്കുക. ഇത് നല്ലതുപോലെ തണുത്തതിനുശേഷം അരയാന്‍ വേണ്ടത്ര പാല്‍ ഒഴിച്ച് അരച്ചെടുക്കുക.

•  ഈന്തപ്പഴവും പാലും ചേര്‍ത്ത് അരച്ചെടുക്കുക. ഇതിലേക്ക് അരച്ചെടുത്ത ബീറ്റ്റൂട്ടും ബാക്കിയുള്ള പാലും 1/4 കപ്പ് നല്ല തണുത്ത വെള്ളവും തേനും ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുത്ത ശേഷം തണുപ്പിച്ച് സെര്‍വ് ചെയ്യാം.

English Summary : Milk Beetroot Juice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com