രണ്ട് കെങ്കേമൻ രുചികളിൽ തണ്ണിമത്തൻ സർബത്ത്
Mail This Article
വ്യത്യസ്ത രുചികളിൽ ഉള്ളം തണുപ്പിക്കാൻ തണ്ണിമത്തൻ സർബത്ത് തയാറാക്കാം.
ചേരുവകൾ:
A. മുഹബത്ത് കാ സർബത്ത് /മിൽക്ക് വാട്ടർമെലോൺ സർബത്ത്
- തണ്ണിമത്തൻ (ചെറിയ സമചതുരകളായി മുറിക്കുക) – 2 കപ്പ്
- മാതളനാരങ്ങ ജ്യൂസ് – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 4 ടേബിൾ സ്പൂൺ
- ചവ്വരി – 3 ടേബിൾ സ്പൂൺ
- പാൽ – 3 ടേബിൾ സ്പൂൺ
- ഫ്രഷ് ക്രീം – 3 ടേബിൾ സ്പൂൺ
- . ഐസ്ക്രീം – 1 സ്കൂപ്പ്
- ഐസ് ക്യൂബുകൾ (ആവശ്യാനുസരണം)
B വാട്ടർമെലൻ നന്നാരി സർബത്ത്:
- തണ്ണിമത്തൻ (ചെറിയ സമചതുരകളായി മുറിക്കുക) – 2 കപ്പ്
- നന്നാരി സിറപ്പ് – 3 ടേബിൾ സ്പൂൺ
- പുതിനയില – 2 ടേബിൾ സ്പൂൺ
- കസ്-കസ് – 2 ടേബിൾ സ്പൂൺ
- ഐസ് ക്യൂബുകൾ – ആവശ്യാനുസരണം
തയാറാക്കുന്ന വിധം:
A. മുഹബത്ത് കാ സർബത്ത് /മിൽക്ക് വാട്ടർമെലോൺ സർബത്ത്
ഒരു പാത്രം വെള്ളത്തിൽ 3 ടേബിൾ സ്പൂൺ. ചവ്വരി ചേർത്ത് നന്നായി തിളപ്പിക്കുക. ഒരു ജെല്ലി പരുവത്തിൽ ആയാൽ ചവ്വരി അരിച്ചെടുത്ത് നന്നായി കഴുകുക.
അതിനുശേഷം ഒരു ഗ്ലാസിൽ 2 കപ്പ് തണ്ണിമത്തൻ മുറിച്ചവച്ചത്, മാതള ജ്യൂസ് ,ആവശ്യമായ ഐസ് ക്യൂബുകൾ, തയാറാക്കി ചവ്വരി, പാൽ, ഫ്രഷ് ക്രീം, പഞ്ചസാര എന്നിവ ചേർത്ത നന്നായി ഇളക്കുക. അതിനു മുകളിലായി ഒരു ഐസ്ക്രീം സ്കൂപ് വയ്ക്കുന്നതോടെ മുഹബ്ബത്ത് കാ സർബത് തയാർ.
B. വാട്ടർമെലോൺ നാനാരി സർബത്ത്:
ഒരു ഗ്ലാസിൽ, ഒന്നര കപ്പ് ചെറുതായി മുറിച്ച തണ്ണിമത്തൻ ചേർക്കുക. അതിലേക് ആവശ്യമായ ഐസ് ക്യൂബ്, പുതിന ഇല, നന്നാറി സിറപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മുകളിൽ 1/2 കപ്പ് തണ്ണിമത്തൻ വച്ച് അതിന്റെ മുകളിലേക്ക് കുതിർത്തുവച്ച കസ്-കസ് ഒഴിക്കുക.
English Summary : Watermelon Sarbath Varieties.