ഫ്രൈയിങ് പാനിൽ സൂപ്പർ തന്തൂരി ചിക്കൻ
Mail This Article
×
റസ്റ്ററന്റ് രുചിയിൽ തന്തൂരി ചിക്കൻ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ചിക്കൻ - 2 ലെഗ് പീസ്
2. തൈര് - 2 ടേബിൾസ്പൂൺ
3. മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
4. മുളകുപൊടി - 2 ടീസ്പൂൺ
5. ഉപ്പ് - 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1/2 ടീസ്പൂൺ
6.ബട്ടർ/ ഒലിവ് എണ്ണ / സൺഫ്ലവർ ഓയിൽ -1 ടേബിൾസ്പൂൺ.
തയാറാക്കുന്ന വിധം :
- ചിക്കനിലെ വെള്ളം തുടച്ചു മാറ്റിയശേഷം വരഞ്ഞു വയ്ക്കുക.
- ചിക്കനിലേക്ക് 2 മുതൽ 5 വരെയുള്ള എല്ലാ ചേരുവകളും ചേർത്തു നല്ല പോലെ തേച്ചു പിടിപ്പിക്കുക.
- മാരിനേറ്റ് ചെയ്ത ചിക്കൻ 1മുതൽ 4 മണിക്കൂർ വരെ ഫ്രിഡ്‌ജിൽ അടച്ചു സൂക്ഷിക്കുക. മസാലകളെല്ലാം നന്നായി പിടിക്കാൻ വേണ്ടിയാണിത്.
- പാകം ചെയ്യുന്നതിന് 30 മിനിറ്റ് മുൻപ് ഫ്രിജിൽ നിന്നെടുത്തു പുറത്ത് വയ്ക്കുക.
ശേഷം ഫ്രൈയിങ് പാനിൽ 1 ടേബിൾസ്പൂൺ ബട്ടർ / ഒലിവ് എണ്ണ / സൺഫ്ലവർ ഓയിൽ ഇതിൽ ഏതെങ്കിലും ഒന്ന് ഒഴിച്ച് ചൂടാക്കുക.
- ചൂടായ എണ്ണയിലേക്ക് ചിക്കൻ ഇടുക.
- ആദ്യത്തെ 1 മിനിറ്റ് ഹൈ ഫ്ലെയിമിൽ വയ്ക്കുക.
- ശേഷം ചിക്കൻ കഷ്ണങ്ങൾ തിരിച്ചിട്ട് 1 മിനിറ്റ് ഹൈ ഫ്ലെയിമിൽ തന്നെ വയ്ക്കുക.
- അതിനുശേഷം ചിക്കൻ വേവുന്നത് വരെ (ഏകദേശം 6 മുതൽ 7 മിനിറ്റ്) മീഡിയം ചൂടിൽ വേവിച്ചെടുക്കുക.
- പിന്നീട് ഏറ്റവും ചെറിയ തീയിൽ 30 സെക്കന്റ് വീതം മൂടി വെച്ച് ഇരു ഭാഗവും വേവിക്കുക.
- ചൂടോടെ ഉപയോഗിക്കാം
റസ്റ്റ്റന്റ് സ്റ്റൈൽ പുകമണം കൊടുക്കാൻ :
- ഒരു കഷ്ണം ചിരട്ടയോ / കൽക്കരിയോ നന്നായി പുകയ്ക്കുക.
- ഇതൊരു ചെറിയ പാത്രത്തിൽ ഇട്ട് ഫ്രൈയിങ് പാനിൽ വച്ച് 2 തുള്ളി എണ്ണ പുകഞ്ഞ ചിരട്ടയിലേക്ക് ഒഴിച്ച് മൂടി വയ്ക്കുക.
- ശേഷം ചൂടോടെ ഉപയോഗിക്കാം.
English Summary : Thandoori Chicken without Oven and Grill.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.