ADVERTISEMENT

നാവിൽ വെള്ളമൂറുന്ന നല്ല രുചിയുള്ള മീൻ മുളകിട്ടത് തയാറാക്കാം.

ചേരുവകൾ

  • അയല മീൻ - 4 എണ്ണം 
  • സവാള - 1 ചെറുത്
  • തക്കാളി - 1 ഇടത്തരം
  • പച്ചമുളക് - 3 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ
  • കറിവേപ്പില - 2 തണ്ട്
  • മഞ്ഞൾപൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 2 ടേബിൾസ്പൂൺ
  • മല്ലിപൊടി - 1 ടേബിൾസ്പൂൺ
  • വാളൻപുളി - നാരങ്ങ വലുപ്പമുള്ളത്
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
  • ഉലുവ - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - 3/4 കപ്പ്‌

 

തയാറാക്കുന്ന വിധം

ഒരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ചതിന് ശേഷം ഉലുവ ചേർത്ത് കൊടുക്കാം, ശേഷം സവാള, കറിവേപ്പില പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി  ചതച്ചത് എന്നിവ ചേർത്ത് വഴറ്റണം, വഴന്നുകഴിഞ്ഞാൽ മസാല പൊടികൾ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റണം. ഇതിൽ തക്കാളി ചേർത്ത് കൊടുക്കാം, തക്കാളി നന്നായി ഉടയണം. ശേഷം വാളൻ പുളി പിഴിഞ്ഞ് ചേർക്കാം. മസാല നന്നായി ഇളകിയതിന് ശേഷം ആവശ്യത്തിന് വെള്ളവും, ഉപ്പും ചേർത്ത് തിളപ്പിക്കാം. കറി തിളച്ചതിന് ശേഷം മീൻ കഷണങ്ങൾ ചേർത്ത് അടച്ചുവച്ചു വേവിക്കാം.ഒരു 5 മിനിറ്റ് കഴിഞ്ഞാൽ തുറന്ന് കറിവേപ്പില ചേർത്ത് വാങ്ങാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com