ഒരു കടായിയിൽ തയാറാക്കാം ബനാന കേക്ക്
Mail This Article
×
വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം രുചികരമായ ബനാന കേക്ക്.
ചേരുവകൾ
- ബട്ടർ - 1 ടീസ്പൂൺ
- ഏത്തപ്പഴം - 1
- മുട്ട - 1
- ഉപ്പ് - 1 നുള്ള്
- വാനില എസൻസ് - 1 ടീസ്പൂൺ
- പഞ്ചസാര - 1 കപ്പ്
- പാൽ - 1 കപ്പ്
- ഓയിൽ - 1/4 കപ്പ്
- മൈദ - 1കപ്പ്
- ബേക്കിങ് പൗഡർ - 1/2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- കേക്ക് ഉണ്ടാക്കാൻ എടുക്കുന്ന കടായിയിൽ കുറച്ചു ബട്ടർ തടവി കൊടുക്കുക. അതിലേക്ക് കുറച്ചു പഞ്ചസാര വിതറി കൊടുക്കാം. ഇനി ഒരു ഏത്തയ്ക്ക അധികം വലുപ്പം ഇല്ലാതെ വട്ടത്തിൽ മുറിച്ചെടുത്തു കടായിയിൽ നിരത്തി മാറ്റി വയ്ക്കാം.
- ഇനി കേക്കിനുള്ള ബാറ്റർ തയാറാക്കണം. അതിനായി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പും വാനില എസൻസും ചേർത്ത് ഒന്നു അടിച്ചെടുത്ത ശേഷം പഞ്ചസാരയും പാലും ഓയിലും ചേർത്ത് നല്ലത് പോലെ ഇളക്കി എടുക്കുക.
- മൈദായും ബേക്കിങ് പൗഡറും അരിച്ചെടുത്തത് ഇതിലേക്ക് ചേർത്ത് ഇളക്കിയെടുക്കാം. ഈ ബാറ്റർ തയാറാക്കി വച്ചിരിക്കുന്ന കടായിയിലേക്ക് ഒഴിച്ചു കൊടുക്കാം. ഒന്നു തട്ടിക്കൊടുത്തു എയർ കളയാം. അതിനു ശേഷം ചെറിയ തീയിൽ ഗ്യാസിലേക്ക് കാടായി വച്ച് 20 മിനിറ്റ് വേവിച്ചെടുക്കാം. തണുത്തതിന് ശേഷം മുറിച്ച് വിളമ്പാം.
English Summary : Easy Banana Cake in Kadai.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.