ADVERTISEMENT

തേങ്ങാപ്പാൽ പിരിഞ്ഞു പോകാതെ കുറുകിയ ചാറോടു കൂടിയ സ്വാദിഷ്ടമായ ഫിഷ് മോളി ഇങ്ങനെ ഉണ്ടാക്കിയാൽ ചട്ടി പോലും ബാക്കി വയ്ക്കില്ല. അപ്പത്തിനും  ഇടിയപ്പത്തിനും  സൂപ്പർ കോമ്പിനേഷൻ. 

മീനിൽ പുരട്ടാൻ ആവശ്യമായ ചേരുവകള്‍

1. മീന്‍ (ദശയുള്ളത്) - 1 കിലോഗ്രാം
2. മുളകുപൊടി - 1 ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
4. കുരുമുളകുപൊടി – 1 1/2 ടീസ്പൂണ്‍
5. ഇഞ്ചി വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂൺ
6. നാരങ്ങാ നീര് - 2 ടീസ്പൂൺ
7. ഉപ്പ് - ആവശ്യത്തിന്

വഴറ്റാൻ ആവശ്യമായ ചേരുവകൾ
1. വെളിച്ചെണ്ണ – 1 കപ്പ്
2. ഏലക്ക - 4
3. ഗ്രാമ്പൂ- 5
4. പട്ട - 2
5. സവാള – 2
6. പച്ചമുളക് – 7

7. ഇഞ്ചി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
8. വെളുത്തുള്ളി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
9. ചെറിയ ഉള്ളി - 12 എണ്ണം
10. തക്കാളി - 1
11. കറിവേപ്പില - 2 തണ്ട്
12. മഞ്ഞള്‍പ്പൊടി - 1 ടീസ്പൂണ്‍
13. മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
14. കുരുമുളകുപൊടി – 2 ടീസ്പൂണ്‍
15. തേങ്ങാപ്പാല്‍ - 1 കപ്പ് (ഒന്നാം പാല്‍)
16. തേങ്ങാപ്പാല്‍ - 3 കപ്പ് (രണ്ടാം പാല്‍)
17. ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

1. മീന്‍ വൃത്തിയായി കഴുകി കഷ്ണങ്ങളാക്കി മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, നാരങ്ങാ നീര്, ഉപ്പ്   എന്നിവ ചേര്‍ത്ത് പുരട്ടി വയ്ക്കുക. അര മണിക്കൂറിനുശേഷം എണ്ണ ചൂടാക്കി പാകത്തിന് വറുത്തെടുക്കാം.

2. ഒരു പാനില്‍ മീൻ വറുത്ത ബാക്കി എണ്ണ ഒഴിച്ച് പട്ട , ഗ്രാമ്പൂ, ഏലക്ക  എന്നിവ വഴറ്റി സവാള അരിഞ്ഞതും ഇഞ്ചിയും, പച്ചമുളകും വെളുത്തുള്ളിയും കറിവേപ്പിലയും കൂടി വഴറ്റി ബ്രൗണ്‍ നിറമാകുമ്പോള്‍ മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം രണ്ടാം പാലും ചേര്‍ത്ത് തിളപ്പിക്കാം. നന്നായി തിളച്ചതിനുശേഷം വറത്തുവച്ചിരിക്കുന്ന മീന്‍ ചേര്‍ത്ത് ചെറുതീയില്‍ തിളപ്പിക്കുക. ശേഷം  തക്കാളി ചേർക്കാം . അതിനുശേഷം ഒന്നാം പാല്‍ ചേര്‍ത്ത് വാങ്ങി വയ്ക്കാം. സ്വാദിഷ്ടമായ ഫിഷ് മോളി റെഡി.

English Summary : Kerala fish molly.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com