ADVERTISEMENT

പൂരിപോലെ തയാറാക്കാവുന്ന പലഹാര രുചി പരിചയപ്പെടാം.

ചേരുവകൾ

  • കടലമാവ് - 1 കപ്പ്‌ 
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • കസൂരിമേത്തി - 1 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • മൈദ - 1 കപ്പ്‌ 
  • ഓയിൽ - 1 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി - 1 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • വെള്ളം - കുഴക്കാൻ ആവശ്യത്തിന് 
  • ഓയിൽ - വറുക്കാൻ ആവശ്യത്തിന് 

 

തയാറാക്കുന്നവിധം 

  • കടലമാവ്, ഓയിൽ, മുളകുപൊടി, കസൂരിമേത്തി, ഉപ്പ് എന്നിവ യോജിപ്പിച്ച് കുറച്ച് വെള്ളം ഉപയോഗിച്ച് ഒരു 5 മിനിറ്റ് കുഴച്ചു മാറ്റിവയ്ക്കണം. 
  • ശേഷം മൈദ, ഓയിൽ, ഉപ്പ്, കുരുമുളക് പൊടി എന്നിവ യോജിപ്പിച്ച് കുറച്ച് വെള്ളം ഒഴിച്ച് കുഴച്ചെടുത്തു കുറച്ച് സമയം മാറ്റിവയ്ക്കണം. 
  • ഈ മാറ്റിവച്ച രണ്ട് മാവും പരത്തി എടുക്കണം, ശേഷം പരത്തിയെടുത്ത മൈദാ മാവിന്റെ മുളകിൽ കടലമാവ് വച്ച് പരത്തി ഒന്ന് ഉരുട്ടിയതിനു ശേഷം  മുറിച്ചെടുക്കണം, ഇത് പൂരിയുടെ വലുപ്പത്തിൽ പരത്തി ചൂടായ ഓയിലിൽ വറുത്തെടുക്കാം.

 

English Summary : Crispy Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com