ADVERTISEMENT

ഇത് മാമ്പഴക്കാലമാണല്ലോ...വളരെ എളുപ്പത്തിൽ പ്രിസർവേറ്റിവ്സും, കളറും ചേർക്കാത്ത പച്ചമാങ്ങ ജാം എങ്ങനെ ഉണ്ടാക്കുമെന്നു നോക്കാം. 

ചേരുവകൾ

  • പച്ചമാങ്ങ - 1 വലുത് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്തത്
  • പഞ്ചസാര - 1 1/4 കപ്പ്  അല്ലെങ്കിൽ പുളിക്കനുസരിച്ച്
  • ഏലക്കാ - 1 ചതച്ചത്
  • ഗ്രാമ്പൂ - 1 ചതച്ചത്
  • നാരങ്ങാനീര് - 1/2 ടീസ്പൂൺ 
  • വെള്ളം - 1 കപ്പ്
  • ഉപ്പ് - 1 നുള്ള്

തയാറാക്കുന്ന വിധം

  • ഗ്രേറ്റ് ചെയ്തെടുത്ത മാങ്ങയും 1 കപ്പ് വെള്ളവും പാനിലേക്കൊഴിച്ച് അടച്ചു വച്ച് 10 മിനിറ്റ് ചെറു തീയിൽ വേവിച്ചെടുക്കുക. 
  • 10 മിനിറ്റിന് ശേഷം മാങ്ങ ചെറുതായൊന്നു ചട്ടുകം കൊണ്ട് ഉടച്ചു കൊടുക്കുക. 
  • അതിനുശേഷം 1 1/4 കപ്പ് പഞ്ചസാരയും 1 ഏലക്ക ചതച്ചതും 1 ഗ്രാമ്പൂ ചതച്ചതും ചേർത്തു തുടർച്ചയായി ഇളക്കി കുറുക്കിയെടുക്കുക. അതിൽ നിന്നൊരു തുള്ളിയെടുത്ത് പ്ലേറ്റിൽ ഇറ്റിച്ച് നോക്കുമ്പോൾ ഒലിച്ചു പോകാത്ത പരുവമാകുമ്പോൾ 1/2 ടീസ്പൂൺ ചെറുനാരങ്ങാ നീരൊഴിച്ച് ഇളക്കി അടുപ്പ് ഓഫാക്കി  തണുക്കാനായി മാറ്റി വയ്ക്കുക. 
  • തണുത്ത ശേഷം കഴുകി വൃത്തിയാക്കി വെള്ളമൊട്ടും ഇല്ലാത്ത കുപ്പിയിലാക്കി രണ്ടാഴ്ച വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. 

English Summary : Raw Mango Jam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com