കുഴലപ്പം, മലയാളികളുടെ പ്രിയപ്പെട്ട പലഹാരം
Mail This Article
മലയാളിയുടെ പരമ്പരാഗത പലഹാരങ്ങളിൽ മുന്നിൽ നിൽക്കുന്ന നാടൻ പലഹാരം, വീട്ടിൽ തയാറാക്കാം.
ചേരുവകൾ
- പച്ചരി – 1/2 കിലോഗ്രാം
- ചെറിയ ഉള്ളി / സവാള ഒന്നിന്റെ പകുതി
- നാളികേരം – 2 കപ്പ്
- വെളുത്തുള്ളി – 3 അല്ലി
- ജീരകം – 1 ടീസ്പൂൺ
- എള്ളി – 1 ടീസ്പൂൺ
- വെള്ളം – 1 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
∙ പച്ചരി വെള്ളത്തിൽ 4 മണിക്കൂർ കുതിർത്ത് വയ്ക്കുക. പിന്നീട് വെള്ളം തോർത്തി പൊടിച്ചെടുക്കുക.
∙ അരിപ്പൊടിയും നാളികേരവും യോജിപ്പിച്ച് 1 മണിക്കൂർ വയ്ക്കുക.
∙ ഗ്രൈൻഡറിൽ തേങ്ങയും വെളുത്തുള്ളിയും ഉള്ളിയും ജീരകവും ഉപ്പും വെള്ളവും ചേർത്ത് നല്ലതായി അരയ്ക്കുക.
∙ ഒരു വലിപ്പമുള്ള പാത്രത്തിൽ അരിപ്പൊടിയിട്ട് ഇളകുക. കുറച്ചുവെള്ളം പോയിക്കഴിഞ്ഞു മീഡിയം ചൂടിൽ തേങ്ങയരച്ചത് ചേർത്ത് നന്നായി ആവി വരുന്നതുവരെ ഇളക്കുക.
∙ പിന്നെ തീയണച്ച് അരിപ്പൊടി വേറൊരു പാത്രത്തിലേക്ക് മാറ്റുക.
∙ അതിൽ എള്ളും ആവശ്യത്തിന് ഉപ്പുംചേർത്തു ചൂടോടെ തന്നെ അമർത്തി കുഴക്കുക. മാവു കട്ടി കൂടിയെങ്കിൽ കുറച്ച് വെള്ളം ഇടയ്ക്കിടക്ക് ചേർത്ത് 6-7മിനിറ്റ് കുഴയ്ക്കുക.
∙ കൂടുതൽ കുഴച്ചാൽ കുഴലപ്പം നല്ലവണം പൊങ്ങും. ഇത് ചെറിയ ബോളാക്കി ഒരു നനഞ്ഞ തുണികൊണ്ടു മൂടിവയ്ക്കുക. ഇത് വട്ടത്തിൽ പരത്തിയെടുക്കാം. ഒരു തടി തവയിൽ കുഴലപ്പത്തിന്റെ ഷേപ്പിൽ ആക്കുക. പാനിൽ എണ്ണയൊഴിച്ചു കുഴലപ്പം വറുത്തെടുക്കാം.
English Summary : Kuzhalappam Making Recipe in Malayalam.