ADVERTISEMENT

ചക്കക്കുരുവിന്റെ പാടപോലും ഇനി വെറുതെ കളയണ്ട. അതുകൊണ്ട് അടിപൊളിയൊരു തോരന്‍ ഉണ്ടാക്കാം.

ചേരുവകള്‍

1. ചക്കക്കുരുവിന്റെ പാട -അരക്കപ്പ്
2. തേങ്ങ ചിരവിയത്- കാല്‍ക്കപ്പ്
3. ചുവന്നുള്ളി - 5 എണ്ണം
4. കാന്താരി മുളക് - 12 എണ്ണം
5. കറിവേപ്പില
6. മഞ്ഞള്‍പ്പൊടി - കാല്‍ ടേബിള്‍ സ്പൂണ്‍
7. ഉപ്പ് - ആവശ്യത്തിന്
8. വെള്ളിച്ചെണ്ണ
9. കടുക്

പാചകം ചെയ്യുന്ന വിധം

  • ആദ്യം ചക്കക്കുരുവിന്റെ പാട ചെറുതായി അരിഞ്ഞെടുക്കുക. 
  • പിന്നീട് ബാക്കിയുള്ള ചേരുവകള്‍ എല്ലാം മിക്‌സിയിലോ അമ്മിക്കല്ലിലോ വച്ച് ഒതുക്കിയെടുക്കാം. 
  • നന്നായി അരഞ്ഞ് പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. 
  • അതിനു ശേഷം ഒരു ടീ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ഒതുക്കിവച്ച ചേരുവകള്‍ രണ്ടു മിനിട്ട് ഇളക്കുക. 
  • അരിഞ്ഞുവച്ച ചക്കക്കുരു പാടയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം പത്തുമിനിട്ട് മൂടിവച്ച് വേവിക്കുക. 

English Summary : Chakkakuru Paada Thoran, Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com