ADVERTISEMENT

കൂടുതൽ പേരും മടുപ്പ് കൂടാതെ എപ്പോഴും ആസ്വദിച്ചു കഴിക്കുന്നതാണ് ചിക്കൻ വിഭവങ്ങൾ. ഏത് വിഭവം ആയിരുന്നാലും അതിന്റെ രുചിയും മണവും നിറവും പ്രധാനമാണ്. ചില വിഭവങ്ങൾ കാണുമ്പോൾ തന്നെ  കഴിക്കാൻ കൊതി തോന്നാറുണ്ട്. കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന തരത്തിൽ ഉള്ള ഒരു ചിക്കൻ വിഭവം.

ചേരുവകൾ

  • ചിക്കൻ - 1 കിലോഗ്രാം
  • കാശ്മീരി ചില്ലി പൗഡർ - 1 ടീസ്പൂൺ + 2  ടീസ്പൂൺ 
  • ഉപ്പ്
  • ഓയിൽ
  • ഉണക്ക മുളക് - 12 എണ്ണം 
  • വെളുത്തുള്ളി - 1/4 കപ്പ്
  • ഇഞ്ചി - 1 ടേബിൾസ്പൂൺ
  • സവാള - 2 എണ്ണം 
  • സോയ സോസ് - 2 1/2 ടേബിൾസ്പൂൺ
  • ടൊമാറ്റോ സോസ് - 2 ടേബിൾസ്പൂൺ
  • കുരുമുളക് പൊടി- 1 ടീസ്പൂൺ
  • ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ
  • പഞ്ചസാര - 1- 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ചിക്കനിൽ 1 ടീസ്പൂൺ മുളകുപൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും കുരുമുളക് പൊടിയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കണം. 
  • ഇത് ഒരു ഫ്രൈയിങ് പാനിൽ ആവശ്യത്തിന് ഓയിൽ ഒഴിച്ച് ചിക്കൻ രണ്ടു വശവും ബ്രൗൺ കളർ ആവുന്നത് വരെ മൂപ്പിച്ചെടുക്കണം. 
  • അതിന് ശേഷം ചിക്കൻ വറുത്ത എണ്ണയിൽ നിന്നും 2 ടേബിൾസ്പൂൺ എണ്ണ മറ്റൊരു പാനിൽ ഒഴിച്ചിട്ട് അതിലേക്ക് പൊടിയായി അരിഞ്ഞ 1/4 കപ്പ്‌ വെളുത്തുള്ളിയും പൊടിയായി അരിഞ്ഞ ഇഞ്ചിയും ചേർത്ത് വഴറ്റണം. 
  • അതിന് ശേഷം അതിലേക്ക് പൊടിയായി അരിഞ്ഞ സവാള കൂടി ചേർത്ത് ബ്രൗൺ നിറം ആവുന്നത് വരെ വഴറ്റണം. 
  • എന്നിട്ട് അതിലേക്ക് 12 വറ്റൽ മുളകും കൂടി ചേർത്ത് വഴറ്റണം. മുളക് മൂത്ത ശേഷം  സോയ സോസും ടൊമാറ്റോ സോസും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കിയ ശേഷം വറത്തു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വിളമ്പാം.

English Summary : Dark Chicken Spicy, Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com