മധുരം നുകരാൻ മാമ്പഴം കൊണ്ടൊരു കിണ്ണത്തപ്പം
Mail This Article
×
മാമ്പഴം കൊണ്ട് നാടൻ കിണ്ണത്തപ്പം തയാറക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നല്ല പഴുത്ത മാങ്ങ - 1
- തേങ്ങാപ്പാൽ - 1 കപ്പ്
- അരിപ്പൊടി - 1/2 കപ്പ്
- പഞ്ചസാര - 1/ 2 കപ്പ്
- ബദാം, പിസ്ത് - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- മാങ്ങ തൊലികളഞ്ഞു ചെറുതാക്കി മുറിച്ചെടുക്കുക.
- ഒരു മിക്സിയുടെ ജാറിലേക്കു മാങ്ങ കഷ്ണങ്ങൾ ഇട്ടു നന്നായി അടിച്ചെടുക്കുക.
- അടിച്ചെടുത്ത മാങ്ങയിലേക്ക് തേങ്ങാപ്പാൽ, പഞ്ചസാര, അരിപ്പൊടി എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക.
- ഒരു കിണ്ണത്തിൽ ബട്ടർ പേപ്പർ (വാഴയില ) വച്ച ശേഷം മാങ്ങാ മിക്സ് ഒഴിച്ച് കൊടുക്കുക.
- ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം തിളിപ്പിച്ച ശേഷം 15 മിനിറ്റ് ആവിയിൽ കിണ്ണത്തപ്പം വേവിച്ചെടുക്കുക.
- കിണ്ണത്തപ്പം ചൂടാറിയ ശേഷം ഇഷ്ടമുള്ള രീതിയിൽ മുറിച്ചെടുക്കാം.
English Summary : Steam plate cake is a popular traditional sweet cake.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.