ADVERTISEMENT

ചപ്പാത്തിക്കൊപ്പം നോൺ വെജ് കറികളെ തോൽപ്പിക്കും രുചിയിൽ ഒരു ഉരുളക്കിഴങ്ങ് മസാല.

ചേരുവകൾ

  • ചെറിയ ഉരുളക്കിഴങ്ങ്  - 1 കിലോഗ്രാം
  • തൈര് – 1 കപ്പ്
  • ചുവന്ന മുളക് – 8
  • ചുക്ക് പൊടി – 1 ടീസ്പൂൺ
  • ഉപ്പ്‌ – ആവശ്യത്തിന്
  • കായം പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • പെരും ജീരകപ്പൊടി – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കസൂരിമേത്തി –  1 ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ചെറിയ ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് എണ്ണയിൽ വറുത്തെടുക്കുക.
  • ഒരു പാത്രത്തിൽ തൈര് ഒഴിച്ച് അതിൽ മുളക്‌ ചൂടുവെള്ളത്തിൽ കുതിർത്തിനു ശേഷം നന്നായി അരച്ചെടുതത് ചേർക്കുക. ചുക്കുപൊടിയും ഉപ്പും ചേർത്ത് ഇളക്കി വയ്ക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് പൊടികൾ ചേർക്കുക. കുറച്ചു വെള്ളം ഒഴിക്കുക.
  • തൈരിന്റെ കൂട്ട് ചേർക്കുക. എണ്ണ തെളിഞ്ഞാൽ ഉരുളക്കിഴങ്ങ് ചേർക്കുക, കസൂരിമേത്തി ചേർത്തു അഞ്ചു മിനിറ്റ് അടച്ചു വച്ചതിനു ശേഷം മല്ലിയില ഇട്ടു വാങ്ങാം.

English Summary : Chappathi side dish Dum Aloo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com