ADVERTISEMENT

കുട്ടികൾക്ക് ഏറെ ഇഷ്ടമാണ് സേമിയ കൊണ്ടുള്ള വിഭവങ്ങൾ. ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ സേമിയ ഉപ്പുമാവ് ഈസി ആയി തയാറാക്കാം.

ചേരുവകൾ

  • സേമിയ - ഒരു കപ്പ്
  • തിളച്ച വെള്ളം - ഒന്നര കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • ചെറിയ ഉള്ളി - അര കപ്പ്
  • ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് - മൂന്നെണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • കാരറ്റ്-1
  • തേങ്ങ ചിരകിയത് - അര കപ്പ്
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - ഒരു ടേബിൾസ്പൂൺ
  • പൊട്ടുകടല - ഒരു ടേബിൾസ്പൂൺ
  • അണ്ടി പരിപ്പ് - രണ്ടു ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - രണ്ട് ടേബിൾസ്ൺ
  • കപ്പലണ്ടി - രണ്ട് ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ - 1+1 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ സേമിയ ഇട്ട് എണ്ണയില്ലാതെ ബ്രൗൺ നിറത്തിൽ വറുത്ത് കോരുക.
  • ഉള്ളി, ഇഞ്ചി, പച്ചമുളക്, കാരറ്റ് ഇവ ചെറുതായി അരിഞ്ഞു വയ്ക്കുക(ബീൻസ്, ചീര ഇവയിലേതെങ്കിലും ചേർത്താൽ ഉപ്പുമാവിന് പോഷകഗുണങ്ങൾ കൂടും)
  • ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചെറിയഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില  ഇവ വഴറ്റുക. ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റ് ചേർത്ത് കൊടുക്കുക.
  • കാരറ്റ് നിറം മാറി തുടങ്ങുമ്പോൾ വറുത്തു വച്ചിരിക്കുന്ന സേമിയ ചേർത്ത് യോജിപ്പിക്കുക.
  • ഇതിലേക്ക് ഒന്നര കപ്പ് തിളച്ച വെള്ളവും തേങ്ങ ചിരകിയതും ആവശ്യത്തിന് ഉപ്പും ചേർത്ത്  അടച്ചു വച്ച് ചെറിയ തീയിൽ 10 മിനിറ്റ് വേവിക്കുക.
  • മറ്റൊരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അണ്ടിപ്പരിപ്പ് ഉണക്കമുന്തിരി ഇവ വറുത്തു കോരുക.
  • ഇതേ എണ്ണയിലേക്ക് കടുക്, ഉഴുന്നുപരിപ്പ് ,പൊട്ടുകടല ഇവ ചേർത്തു കൊടുക്കുക.
  • കടുക് പൊട്ടി തുടങ്ങുമ്പോൾ ഉണക്കമുളകും, കറിവേപ്പിലയും ചേർത്ത് യോജിപ്പിക്കുക.
  • വേവിച്ചുവച്ചിരിക്കുന്ന സേമിയ ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യാം.
  • രുചികരമായ സേമിയ ഉപ്പുമാവ് തയാർ.

 

English Summary : Vermicelli upma, Super Breakfast Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com