ഉള്ളി അരിയാതെ മുട്ട റോസ്റ്റ്, സൂപ്പർ ടേസ്റ്റ്
Mail This Article
×
മുട്ട റോസ്റ്റ് ഉണ്ടാക്കുമ്പോൾ ഏറ്റവും ബുദ്ധിമുട്ട് ഉള്ളി അരിഞ്ഞ് എടുക്കുന്നതാണ്. ഉള്ളി അരിയാതെ തന്നെ ഈസിയായി രുചികരമായ മുട്ട റോസ്റ്റ് തയാറാക്കാം.
ചേരുവകൾ
- മുട്ട പുഴുങ്ങിയത് - 4
- സവാള - 4 വലുത്
- തക്കാളി - ഒന്ന്
- വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 2 ടീസ്പൂൺ
- മല്ലിപ്പൊടി - രണ്ട് ടീസ്പൂൺ
- മസാലപ്പൊടി - ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- പച്ചമുളക് - നാലെണ്ണം
തയാറാക്കുന്ന വിധം
- സവാള വലിയ കഷണങ്ങളാക്കി മിക്സിയുടെ ചെറിയ ജാറിൽ ചതച്ച് എടുക്കുക. പൾസ് ബട്ടൺ മൂന്നോ നാലോ തവണ അമർത്തിയാൽ മതി സവാള നന്നായി ചതഞ്ഞു കിട്ടും. സവാളയ്ക്ക് പകരം ചെറിയ ഉള്ളി ചേർത്താൽ രുചി കൂടും.
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി ചതച്ചെടുത്ത സവാളയും ചെറുതായി അരിഞ്ഞ തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക.
- സവാളയും തക്കാളിയും നന്നായി വെന്ത് വെള്ളം വറ്റി എണ്ണ തെളിഞ്ഞു തുടങ്ങുമ്പോൾ മസാലപ്പൊടികൾ ചേർക്കുക.
- പൊടികളുടെ പച്ചമണം മാറിയശേഷം കാൽകപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.
- ഇതിലേക്ക് പുഴുങ്ങി വച്ച മുട്ട, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വരട്ടി എടുക്കുക.
- തീ ഓഫ് ചെയ്യുന്നതിന് മുൻപായി ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തു കൊടുത്താൽ രുചി കൂടും.
English Summary : Easy Egg Roast Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.