ADVERTISEMENT

വളരെ എളുപ്പത്തിൽ ചൂട് നെയ്യപ്പം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • വറുത്ത അരിപ്പൊടി - 1 കപ്പ്  
  • മൈദപ്പൊടി - അരക്കപ്പ് 
  • റവ - 2 ടേബിൾസ്പൂൺ
  • ശർക്കര  - 3 കഷ്ണം 
  • വെള്ളം - 1 കപ്പ്
  • ഏലക്കാപ്പൊടി - അര ടീസ്പൂൺ
  • ചെറിയജീരകം - അര ടീസ്പൂൺ 
  • എള്ള് - അര ടീസ്പൂൺ 
  • കരിഞ്ചീരകം - അരടീസ്പൂൺ 
  • ഉപ്പ് - കാൽടീസ്പൂൺ 
  • സോഡാപ്പൊടി - കാൽ ടീസ്പൂൺ
  • വെളിച്ചെണ്ണ - ഫ്രൈ ചെയ്യാൻ

തയാറാക്കുന്ന വിധം

അരിപ്പൊടി, മൈദ, റവ എന്നിവ യോജിപ്പിക്കുക. ഇതിലേക്ക് ശർക്കര ഉരുക്കിയത് ചൂടോടെ ചേർത്ത് യോജിപ്പിക്കുക. ഏലക്കാപ്പൊടി, ജീരകം, എള്ള്, ഉപ്പ്, സോഡാപ്പൊടി എന്നിവ ചേർത്തിളക്കുക. തിളച്ച എണ്ണയിലേക്ക് ഓരോ തവി മാവൊഴിച്ച് നെയ്യപ്പം ചുട്ടെടുക്കാം. ചൂടോടെ വിളമ്പാം.

English Summary : Instant Neyyappam, Malayalam Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com