ADVERTISEMENT

ഇഞ്ചിയുടെ ഔഷധഗുണങ്ങള്‍ നിരവധിയാണ്. ഇമ്മ്യൂണിറ്റി കൂട്ടാനും ശരിയായ ദഹനത്തിനും ശരീരഭാരവും രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രിക്കാനും ഉത്തമമാണ്‌. ഇഞ്ചി ചേര്‍ത്ത് നല്ലൊരു ചായ എങ്ങനെ തയാറാക്കാം എന്ന് നോക്കാം.

ചേരുവകള്‍

  • പാൽ - ഒരു കപ്പ്
  • വെള്ളം - ഒരു കപ്പ്
  • ചായപ്പൊടി - 2 ടീസ്പൂൺ 
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • പഞ്ചസാര - ആവശ്യത്തിന്
  •   

തയാറാക്കുന്ന വിധം :

സോസ് പാനിലേക്ക് പാലും വെള്ളവും ഒഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി ചതച്ചത് ചേർക്കുക. ഇത് തിളച്ചതിന്‌ ശേഷം ചായപ്പൊടി ചേര്‍ത്ത് കൊടുക്കാം. 30 സെക്കന്റ് തിളച്ച് കഴിയുമ്പോള്‍ (തേയില ആണെങ്കില്‍ 3 മിനിറ്റ് തിളപ്പിക്കാം) സ്റ്റൗ ഓഫ് ചെയ്ത്, പഞ്ചസാര ചേര്‍ത്തിളക്കി അരിച്ചെടുക്കുക. ഇനി ചായ അടിച്ചെടുത്ത് (ഇതൊരിക്കലും ഒഴിവാക്കരുത്. അപ്പോഴാണ്‌ എല്ലാ ചേരുവകളും നന്നായി യോജിച്ച് ചായയ്ക്ക് യഥാര്‍ത്ഥ രുചി ലഭിക്കുന്നത്.)  ചൂടോടുകൂടി വിളമ്പാം.

ചായ നന്നാവണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം

•  പാലും വെള്ളവും തിളച്ചതിന്‌ ശേഷം മാത്രം ചായപ്പൊടി ചേര്‍ത്ത് കൊടുക്കുക.

•  അധിക സമയം തിളപ്പിക്കരുത്.

• സ്റ്റൗ ഓഫ് ചെയ്ത് കഴിഞ്ഞാല്‍ പഞ്ചസാര ചേര്‍ത്തിളക്കി പെട്ടെന്ന് തന്നെ അരിച്ചെടുക്കുക.

•  ചായ എപ്പോഴും ഫ്രെഷ് ആയി തയാറാക്കുക.

English Summary : Immunity Booster Tea Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com