ADVERTISEMENT

സ്പൈസി കേക്ക്, ചിക്കൻ ചേർത്ത് വ്യത്യസ്തമായ കേക്ക് രുചി ഇതാ.

ചേരുവകൾ

  • മുട്ട - 3
  • മൈദ - 1 ഗ്ലാസ്
  • പാൽ -- അരഗ്ലാസ് 
  • ബേക്കിങ് പൗഡർ - ഒരു സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

മുട്ട നന്നായി ബീറ്റ് ചെയ്യുക. ബാക്കി ചേരുവകൾ ചേർത്ത് മാവ് റെഡിയാക്കി കേക്ക് ഉണ്ടാക്കുക.

 

പച്ചക്കറികൾ

  • സവാള - ഒന്ന്
  • കാബേജ്
  • കാരറ്റ്
  • കാപ്സിക്കം
  • കക്കിരി

ഇവ ചെറുതായി അരിഞ്ഞ് വയ്ക്കുക.

 

  • ചിക്കൻ - 200 ഗ്രാം
  • മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് ചിക്കൻ പൊരിച്ച് മിക്സിയിൽ അരച്ച് എടുക്കുക.

 

മയോണൈസ്

  • പാൽ - ഒരു ഗ്ലാസ്
  • ഓയിൽ - ഒരു ഗ്ലാസ്
  • നാരങ്ങ - ഒരു കഷ്ണം
  • വെളുത്തുള്ളി - 4 അല്ലി
  • ഉപ്പ് - ആവശ്യത്തിന് , ഈ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ച് മയോണൈസ് തയാറാക്കുക.

 

സോസുകൾ

  • ചില്ലി സോസ്
  • ടുമാറ്റോ സോസ്

 

തയാറാക്കുന്ന വിധം

  • കേക്ക് മൂന്നായി മുറിച്ച് വയ്ക്കുക.
  • ആദ്യം ഒരു കഷ്ണത്തിൽ സോസുകൾ പുരട്ടി മുകളിൽ പച്ചക്കറികളിൽ മയോണൈസസും ചിക്കനും ആവശ്യമെങ്കിൽ കുരുമുളകു പൊടിയും ചാട്ട് മസാലയും യോജിപ്പിച്ച് കേക്കിന് മുകളിൽ നിരത്തുക. 
  • ഇതുപോലെ ബാക്കി എല്ലാം റെഡിയാക്കി എടുക്കാം. 

English Summary : Indian Spice Cake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com