ടേസ്റ്റി ഗീ റൈസ്, എത്ര കഴിച്ചാലും മടുക്കില്ല
Mail This Article
നെയ്യ് ചോറ്, വളരെ എളുപ്പത്തിൽ രുചികരമായി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ:
- വയനാടൻ കൈമ അരി - 2 കപ്പ്
- കശുവണ്ടി - 10
- ഉണക്കമുന്തിരി - 15
- നെയ്യ് – 2 ടേബിൾസ്പൂൺ
- കറുവപ്പട്ട
- ഗ്രാമ്പു – 8
- തക്കോലം – 1
- ഏലക്ക – 4
- വെളുത്തുള്ളിയുടെ അല്ലികൾ – 2 വലുത്
- ഇഞ്ചി – 1 ടീസ്പൂൺ
- ഉള്ളി – 1 ചെറുതായിട്ട് അറിഞ്ഞത്
- വാനില എക്സ്ട്രാക്റ്റ് – 2 - 3 തുള്ളി
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
1. കൈമ അരി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെള്ളം കളഞ്ഞ് വയ്ക്കണം.
2. ഒരു പാൻ ചൂടാക്കി അതിലേക്ക് 1 ടേബിൾസ്പൂൺ നെയ്യ് ഒഴിക്കണം. അത് ഉരുക്കിയതിനു ശേഷം കശുവണ്ടി ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഉണക്കമുന്തിരിയും ചേർത്ത് വറുത്ത് എടുക്കണം. ഉണക്കമുന്തിരി ബോൾ പോലെ ആയി വരുമ്പോൾ ഒരു ബൗളിലേക്കു മാറ്റി വയ്ക്കുക.
3. പാനിലേക്ക് ബാക്കി ഉള്ള 1 ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, തക്കോലം എന്നിവ ചേർത്തു ഒരു മിനിറ്റ് ഇട്ട് മൂപ്പിക്കണം.
4. ഏലക്ക, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഒന്നിച്ച് ഇട്ട് ചതച്ച് എടുക്കണം. അതിനു ശേഷം കറുവപ്പട്ടയുടെ കൂടെ പാനിലേക്ക് ഇട്ട് ഒരു 2 - 3 മിനിറ്റ് ഇളക്കണം.
5. അത് വഴറ്റിയതിന് ശേഷം ഉള്ളിയും ഇട്ട് വഴറ്റി എടുക്കണം.
6. തീ കൂട്ടി വച്ചിട്ട് അരി ഇട്ട് 4 - 5 മിനിറ്റ് ഇളകി കൊടുക്കണം. അതിലേക്ക് 3 കപ്പ് തിളച്ച വെള്ളം ചേർത്ത് ഇളക്കണം. അതിനൊപ്പം 3 തുള്ളി വാനില എക്സ്ട്രാക്റ്റ് കൂടി ഇടണം. ചെറിയ തീയിൽ ആവശ്യത്തിന് ഉപ്പും ഇട്ട് പാൻ അടച്ചിട്ട് 20 മിനിറ്റ് കുക്ക് ചെയ്യണം.
7. 20 മിനിറ്റിനു ശേഷം, അടപ്പ് തുറന്നിട്ട് നന്നായിട്ട് ഇളക്കി കൊടുക്കണം.
8. വറത്തു വച്ചിരിക്കുന്ന കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്ത് അലങ്കരിച്ച് എടുക്കുക, എന്നിട്ട് ചൂടോടെ വിളമ്പാം.
English Summary : Tasty Ghee Rice.