മടിയുള്ള ദിവസങ്ങളിൽ എളുപ്പത്തിൽ ഖിച്ച്ടി റൈസ്
Mail This Article
×
മടിയുള്ള ദിവസങ്ങളിൽ പെട്ടെന്ന് തയാറാക്കാവുന്ന പരിപ്പ് ചോറിന്റെ രുചിക്കൂട്ട് ഇതാ...
ചേരുവകൾ
- അരി - 1കപ്പ് (പച്ചരി/ബിരിയാണി അരി/ വെള്ള അരി)
- പരിപ്പ് - മുക്കാൽ കപ്പ് മുതൽ 1കപ്പ് വരെ
- സവാള - 1-2
- തക്കാളി - 1-2
- മഞ്ഞൾപ്പൊടി - അര സ്പൂൺ
- പച്ചമുളക് - 2-3
- ഇഞ്ചി - ചെറുത്
- ഉപ്പ്
- ഉരുളക്കിഴങ്ങ് - 1
- എണ്ണ/നെയ്യ്/ബട്ടർ(വെളിച്ചെണ്ണ നന്നായിരിക്കില്ല)
- മല്ലിയില
- കറിവേപ്പില
തയാറാക്കുന്ന വിധം
- ഒരു പ്രഷർ കുക്കറിൽ കുറച്ച് എണ്ണ ഒഴിച്ച് സവാള ,തക്കാളി, മല്ലിയില, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക.
- ഉരുളക്കിഴങ്ങു കൂടെ ചേർത്ത് വഴറ്റി 4 ഗ്ലാസ് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ചൂടാക്കുക. ശേഷം കഴുകി വച്ച അരിയും പരിപ്പും ഇട്ടു ഇളക്കി 3 വിസിൽ അടിച്ചശേഷം ഓഫാക്കി വയ്ക്കുക.
- പ്രഷർ പോയ ശേഷം തുറന്ന് , മല്ലിയില കറിവേപ്പില എന്നിവ ഇടാം.
ശ്രദ്ധിക്കാൻ
- മട്ട അരി ഒഴികെ ഏത് വെള്ള അരിയും എടുക്കാം
- കടലപ്പരിപ്പ് ചെറുപരിപ്പ് എന്നിവയും എടുക്കാവുന്നതാണ്.
- അരിയുടെ വേവ് അനുസരിച്ചു വെള്ളം ചേർക്കുന്നതിൽ വ്യത്യാസം വരും
- ബിരിയാണി പാകത്തിൽ ആണ് വേവിച്ചിരിക്കുന്നത്. കുറച്ച് കുഴഞ്ഞ രീതിയിൽ വേണമെങ്കിൽ 1ഗ്ലാസ് കൂടെ വെള്ളം ചേർക്കാം വേവിക്കുമ്പോൾ
- കാരറ്റ് , ബീൻസ് ഏത് പച്ചക്കറികളും ഇതിൽ ചേർക്കാം.
- അരിയും പരിപ്പും വേണമെങ്കിൽ നേരത്തെ കുതീർത്തും വയ്ക്കാം.
English Summary : Rice dal kichadi, easy lunch recipe by Smitha Chandrasekharan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.