ADVERTISEMENT

ഇതിലും എളുപ്പത്തിൽ  ഒരു ബിരിയാണി ഇല്ല, കുറഞ്ഞ സമയം കൊണ്ട് ടേസ്റ്റി ചിക്കൻ ബിരിയാണി ഉണ്ടാക്കാം.

ചേരുവകൾ

  • ചിക്കൻ - അരക്കിലോ 
  • ബിരിയാണി അരി - 2 ഗ്ലാസ് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • സവാള - 1
  • തക്കാളി - 1
  • പച്ചമുളക്- 3
  • തൈര് - 2 ടീസ്പൂൺ
  • നാരങ്ങാനീര് - 1 ടീസ്പൂൺ
  • പട്ട- 1 കഷ്ണം
  • ഗ്രാമ്പു - 4
  • ഏലക്ക- 4
  • തക്കോലം - 1
  • വലിയ  ജീരകം- 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 3/4 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • ഉപ്പ് - 2 ടീസ്പൂൺ
  • മല്ലിയില – പുതിനയില – അണ്ടിപ്പരിപ്പ് - 2 ടേബിൾസ്പൂൺ
  • ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • ഓയിൽ - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

  • ചിക്കൻ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, നാരങ്ങാനീര് ,ഉപ്പ് എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. 
  • പ്രഷർ കുക്കറിൽ നെയ്യും ഓയിലും ഒഴിച്ച് അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എന്നിവ വറുത്തെടുക്കുക. 
  • ഇതേ നെയ്യിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, തക്കോലം, ജീരകം എന്നിവ ചേർത്ത് മൂപ്പിക്കുക. 
  • സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത് എന്നിവ ചേർത്ത് വഴറ്റുക. 
  • തക്കാളി ചേർത്ത്  വെന്തുവരുമ്പോൾ മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് മൂപ്പിക്കുക. 
  • ഇതിലേക്ക് ചിക്കൻ ചേർത്ത് പകുതി  വേവിക്കുക. മല്ലിയില, പുതിനയില എന്നിവ ചേർത്തിളക്കി മുകളിലേക്കു കുതിർത്ത അരി ഇട്ടു കൊടുക്കുക. 
  • എല്ലായിടത്തും ഒരുപോലെ നിരത്തിയ ശേഷം ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കുക. ഇതിന്റെ  മുകളിലായി മല്ലിയില പുതിനയില എന്നിവ വിതറുക. ശേഷം പ്രഷർ കുക്കർ അടച്ചു ഒരു വിസിൽ  വരുന്നത് വരെ വേവിക്കുക .ആവി പോയി പത്ത് മിനിറ്റു കഴിഞ്ഞ് കുക്കർ തുറന്നു അണ്ടിപ്പരിപ്പ് മുന്തിരി ചേർത്ത് ചൂടോടെ സെർവ് ചെയ്യാം.

English Summary : Easy Chicken Biryani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com