ADVERTISEMENT

ഉരുളക്കിഴങ്ങ് കൊണ്ട് തയാറാക്കാം എത്ര തിന്നാലും മതിവരാത്ത ആലു പൂരി. 

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 2 എണ്ണം വലുത് പുഴുങ്ങിയത്
  • ഗോതമ്പ് പൊടി - 2 കപ്പ്‌
  • റവ - 2 ടേബിൾസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • അയമോദകം - 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിയില - 1 ടേബിൾസ്പൂൺ അരിഞ്ഞത്
  • ഉപ്പ് - അവശ്യത്തിന്
  • വെള്ളം - കുഴയേക്കാൻ അവിശ്യത്തിന്
  • എണ്ണ - വറുക്കാൻ അവിശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • ഒരു പ്രഷർ കുക്കറിൽ ഉരുളക്കിഴങ്ങ് വെള്ളം ഒഴിച്ച് നാല് വിസിൽ വരുന്നത് വരെ വേവിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് നന്നായി ഗ്രേറ്റ്‌ ചെയ്ത് എടുക്കുക.
  • ഇതിലേക്ക് ഗോതമ്പുപൊടി, റവ, ജീരകം,അയമോദകം, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്തു യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കട്ടിയിൽ കുഴച്ചെടുക്കുക . 
  • ഇതിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ മാവ് എടുത്ത് കുറച്ച് കട്ടിയായി പരത്തി എടുക്കുക . 
  • പരത്തിയ പൂരി ചൂടായ എണ്ണയിൽ ഇടുക , ഒരു തവി കൊണ്ട് എല്ലാ വശവും അമർത്തി കൊടുക്കുക അപ്പോൾ നന്നായി പൊങ്ങി വരും .രണ്ടു വശവും തിരിച്ചിട്ട് നന്നായി വറുത്തെടുക്കുക. 

English Summary : Aloo Poori, Breakfast Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com