ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിക്കണം: പത്തില തോരൻ, കർക്കടകം സ്പെഷൽ
Mail This Article
കാട്ടുചെടികളെന്നും പാഴ്ച്ചെടികളെന്നും പറഞ്ഞ് വെട്ടിക്കളയുന്ന ഇലകളെക്കുറിച്ചാകാം പഴമക്കാർ കുപ്പയിലെ മാണിക്യം എന്ന് പറഞ്ഞത്. ആഴ്ചയിൽ ഒരിക്കലെങ്കിലും ഒരു ഇലക്കറി കഴിച്ചാൽ ആരോഗ്യത്തിന് ഏറെ ഗുണമാണ്. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലകൾ ധാരാളം
ചേരുവകൾ
- കുമ്പള ഇല, മത്തൻ ഇല ,വെള്ളരി ഇല, കോവൽ ഇല ,പയർ ഇല ,ചേമ്പില ,തഴുതാമ , ആനച്ചൊറിയണം,ചേനയില ,ചീര ഇല ,
- സവാള – ഒന്ന്
- വെളുത്തുള്ളി – ഒരു ടീസ്പൂൺ
- ഇഞ്ചി – ഒരു ടീസ്പൂൺ
- നാളികേരം ചിരകിയത് – ഒരു കപ്പ്
- മഞ്ഞൾപ്പൊടി – അരടീസ്പൂൺ
- മുളകുചതച്ചത് – രണ്ടു ടീസ്പൂൺ
- കടുക് – ഒരു ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പത്തിലകളുംകഴുകി വൃത്തിയാക്കി ചെറുതാക്കി മുറിച്ചെടുത്ത് വയ്ക്കുക.
ഒരു ഉരുളി വച്ച് ചൂടായി വരുമ്പോൾ വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണയും ചൂടാകുമ്പോൾ കടുക് ഇട്ടുകൊടുക്കാം, കടുക് പൊട്ടിയ ശേഷം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് കൊടുക്കുക ,വെളുത്തുള്ളിയും ഇഞ്ചിയും മൂത്ത ശേഷം സവാള ചേർത്ത് അൽപ്പം ഉപ്പും കൂടി ചേർത്ത് വഴറ്റുക .സവാള വഴന്നു വന്നാൽ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കാം മഞ്ഞൾപ്പൊടിയുടെ പച്ച മണം മാറിയാൽ ചതച്ച മുളക് കൂടി ചേർത്ത് കൊടുക്കുക ,ചതച്ച മുളക് മൂത്തു വന്നാൽ പത്തില മുറിച്ചത് ചേർത്ത് കൊടുക്കുക ,ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്തു മൂടി വയ്ക്കുക. മൂടിയുടെ പുറത്തേക്കു ആവി വന്നാൽ ഉടൻ മൂടി മാറ്റി ഒന്ന് കൂടി മിക്സ് ചെയ്തു നാളികേരം ചിരകിയത് ചേർത്ത് കൊടുത്തു മിക്സ് ചെയ്ത ശേഷം ഒന്നുകൂടി മൂടി വയ്ക്കുക .കുറച്ചു സമയം കഴിഞ്ഞു മൂടി മാറ്റിയ ശേഷം കുറച്ചു സമയം തുറന്നിട്ട് തോരൻ ഡ്രൈ ആക്കി എടുക്കണം. ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്.
English Summary : Pathila Thoran, Karkidakam Special recipe by Bincy Lenin