ADVERTISEMENT

എളുപ്പത്തിൽ ഒരു ബ്രേക്ഫാസ്റ്റ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ :

  • റവ -3/4 കപ്പ്‌
  • സേമിയ -1/4 കപ്പ്‌
  • സവാള -1/2 എണ്ണം
  • കാരറ്റ് - 1 ചെറിയ കപ്പ്
  • തക്കാളി -1/2 എണ്ണം 
  • ഗ്രീൻ പീസ് -1 ചെറിയ കപ്പ്
  • ഇഞ്ചി -1 ചെറിയ കഷ്ണം
  • പച്ചമുളക് -3 എണ്ണം
  • കറിവേപ്പില
  • വെളിച്ചെണ്ണ -1 1/2 ടേബിൾ സ്പൂൺ 
  • കടുക് -1/2 ടീസ്പൂൺ
  • കടല പരിപ്പ് -1 ടീസ്പൂൺ
  • വെളിച്ചെണ്ണ -1 1/2 ടേബിൾ സ്പൂൺ 
  • ഉഴുന്ന് -1 ടീസ്പൂൺ
  • അണ്ടിപരിപ്പ് - 5 എണ്ണം
  • മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
  • വെള്ളം -1 1/2 കപ്പ്‌
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • റവ  നന്നായി വറത്തെടുക്കുക.
  • അതേ പാത്രത്തിൽ  സേമിയയും വറുത്തെടുക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കടല പരിപ്പ്, ഉഴുന്ന്, അണ്ടിപരിപ്പ് എന്നിവ വറക്കുക. അതിലേക്കു ഇഞ്ചി, പച്ചമുളക് അരിഞ്ഞത് എന്നിവ ഇട്ടു വഴറ്റുക. 
  • അതിലേക്കു കറിവേപ്പില, സവാള അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.
  • അതിനുശേഷം തക്കാളി ചെറുതാക്കി നുറുക്കിയത് ചേർത്ത് നന്നായി വഴറ്റുക. ശേഷം കാരറ്റ്, ഗ്രീൻ പീസ് എന്നിവയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി വേവിക്കുക. 
  • ഇതിലേക്ക് സേമിയ ചേർത്ത് ഇളക്കി വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. വെള്ളം തിളക്കുമ്പോൾ റവ കുറേശ്ശേ ചേർത്ത് ഇളക്കുക. അതിനുശേഷം തീ താഴ്ത്തി വച്ച് വെള്ളം വറ്റുന്നതുവരെ ഇളക്കി കൊടുക്കുക. 
  • അവസാനം നെയ്യ് ചേർത്ത് ഇളക്കി തീ അണയ്ക്കുക.

English Summary : Rava Kichadi, Breakfast Recipe.by Rohini Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com