ഉലുവ കഞ്ഞി, കർക്കടകത്തിൽ 7 ദിവസം കുടിച്ചാൽ ശരീരത്തിനു നല്ലത്
Mail This Article
ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞി, വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയാറാക്കാം.
ചേരുവകൾ
- പുഴുക്കലരി - 1 കപ്പ്
- ഉലുവ - ¼ കപ്പ്
- തേങ്ങാപ്പാൽ (ഒന്നാം പാൽ ) - ½ കപ്പ്
- രണ്ടാം പാൽ - 1 കപ്പ്
- വെള്ളം - 4 ½ കപ്പ്
- ശർക്കര
തയാറാക്കുന്ന വിധം
ഉലുവ നന്നായി കഴുകി ഒന്നര കപ്പ് വെള്ളത്തിൽ 8 മണിക്കൂർ കുതിർത്ത് എടുക്കണം.
ഒരു പ്രഷർ കുക്കറിലേക്കു ഉലുവ കുതിർത്ത വെള്ളത്തോട് കൂടി ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് അരി കഴുകിയതും നാലര കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വയ്ക്കാം. മൂന്ന് വിസിൽ വന്നാൽ തീ ഓഫ് ചെയ്യാം. കുക്കറിലെ പ്രഷർ മുഴുവനും പോയ ശേഷം കുക്കർ തുറക്കാം. ശേഷം സ്റ്റൗ ഓൺ ചെയ്യുക. ഇനി കുക്കറിലേക്കു തേങ്ങയുടെ രണ്ടാം പാലും ശർക്കരയും ചേർത്ത് കൊടുക്കാം. രണ്ടാം പാൽ ചേർത്ത് കഞ്ഞി തിളച്ചു വന്നാൽ ഒന്നാം പാൽ കൂടി ചേർത്ത് കൊടുക്കാം. (ഇതോടൊപ്പം സ്റ്റൗ ഓഫ് ചെയ്യുകയും വേണം) കഞ്ഞി ഒന്ന് ഇളക്കി ഒന്നാം പാലും യോജിപ്പിച്ചെടുത്താൽ ഹെൽത്തി ഉലുവ കഞ്ഞി തയാർ. കർക്കടകത്തിൽ 7 ദിവസമെങ്കിലും ഇതുപോലെ കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്.
English Summary : Uluva Kanji, Karkidakam Special Recipe.