ADVERTISEMENT

ബക്രീദ് വിരുന്നിനൊരുക്കാം തലശ്ശേരി സ്പെഷൽ ചിക്കൻ ദം ബിരിയാണി.

ചേരുവകൾ

  • ചിക്കൻ - അര കിലോ
  • ഇഞ്ചി - ചെറിയ കഷണം
  • വെളുത്തുള്ളി -1 എണ്ണം
  • പച്ചമുളക് -2-3  എണ്ണം
  • മഞ്ഞൾപ്പൊടി- പകുതി ടീസ്പൂൺ
  • മുളകുപൊടി -1 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
  • ഗരം മസാല പൊടി - 2 ടീസ്പൂൺ
  • സവാള -4  എണ്ണം
  • തക്കാളി 1 എണ്ണം
  • ഉപ്പ് – ആവശ്യാനുസരണം.
  • കൈമ അരി / ജീരക്കശാല അരി - 4 കപ്പ്
  • ചൂടുവെള്ളം - 6 കപ്പ് (1 കപ്പ് 1 1/2 കപ്പ് വെള്ളം )
  • നെയ്യ്  - 2 ടേബിൾസ്പൂൺ
  • അണ്ടിപരിപ്പ് -10
  • ഉണക്കമുന്തിരി 10-12
  • എലക്ക / ഏലയ്ക്ക - 4
  • വഴനയില -1
  • കറുവപ്പട്ട -ചെറിയ കഷ്ണം
  • തക്കോലം -1
  • ഗ്രാമ്പൂ -4
  • ജാതിപത്രി - 1 എണ്ണം
  • ഓയിൽ- അരകപ്പ് 

 

തയാറാക്കുന്ന വിധം

  • പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ഇവ ചെറുതായി ചതച്ചെടുക്കണം.
  • വൃത്തിയാക്കിയ ചിക്കനിൽ ആവശ്യത്തിന് ഉപ്പും ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കാശ്മീരി മുളകുപൊടി, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് നന്നായി  പുരട്ടി അരമണിക്കൂർ വയ്ക്കുക.
  • ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അണ്ടിപരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വഴറ്റി എടുത്ത് മാറ്റി വയ്ക്കുക.
  • അതേ പാനിൽ അരക്കപ്പ് ഓയിൽ  കൂടി ഒഴിച്ച് നീളത്തിൽ നേരിയതായി മുറിച്ച് സവാള ഫ്രൈ ചെയ്ത് എടുക്കണം

റൈസ് തയാറാക്കാൻ

  • അര മണിക്കൂർ അരി വെള്ളത്തിൽ കുതിർത്ത് വയ്ക്കണം.
  • ഇത് ഊറ്റി മാറ്റി വയ്ക്കണം.
  • ഒരു വലിയ പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിൽ  കരയാമ്പൂ, ഏലക്ക, വഴനയില , തക്കോലം എന്നിവ ചേർത്ത് വഴറ്റുക.
  • ഇതിലേക്ക് ഊറ്റിയെടുത്ത അരി ചേർത്തുകൊടുക്കണം. ചെറുതായി വറുത്തെടുക്കുക. 6 ഗ്ലാസ് ചൂടുവെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് 10 മിനിറ്റ് വേവിക്കണം.
  • അണ്ടിപരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വഴറ്റി എടുക്കുക, ഇത് മാറ്റി വയ്ക്കുക.

 

മസാല തയാറാക്കാൻ

  • ഒരു ഫ്രൈയിങ് പാനിൽ രണ്ട് ടേബിൾസ്പൂൺ ഓയിൽ ഒഴിച്ച് നേരിയതായി മുറിച്ചത് സവാള ചേർത്ത് വഴറ്റുക. 
  • ഇതിലേക്ക് ചതച്ചു വച്ച ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇതിൽ കാൽ സ്പൂൺ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരം മസാലപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
  • ഇതിലേക്ക് ഒരു തക്കാളി നേരിയതായി മുറിച്ചത് ചേർത്തു കൊടുക്കണം.
  • അതിനുശേഷം ചിക്കൻ ഇതിലേക്ക് ചേർത്ത് ഇളക്കുക. രണ്ട് മിനിറ്റ് മൂടി വയ്ക്കുക.
  • മല്ലിയില, പുതിനയില  എന്നിവ ചേർത്തു യോജിപ്പിക്കുക.
  • തയാറാക്കിയ മസാല വേവിച്ച് ചോറുമായി ചേർത്ത് വിളമ്പാം.

English Summary : Thalassery Chicken Dum Biryani.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com