ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയ്ക്കും ചക്കകുരു മാങ്ങ, തേങ്ങ അരച്ച് ചേർത്ത നാടൻ കറി
Mail This Article
ഈ ചക്കക്കുരു മാങ്ങാക്കറി മാത്രം മതി എത്ര ചോറുവേണമെങ്കിലും ഉണ്ണാം.
ചേരുവകൾ
1. ചക്കകുരു - 1 1/2 കപ്പ് നീളത്തിൽ രണ്ടായി അരിഞ്ഞത്
2. മഞ്ഞൾപ്പൊടി - 1/2 ടിസ്പൂൺ, 1/4 ടിസ്പൂൺ
3. ഉപ്പ് - ആവശ്യത്തിന്
4. വെള്ളം - ആവശ്യത്തിന്
5. പച്ചമുളക് - 2
6. പച്ചമാങ്ങ - 1
7. തേങ്ങ ചുരണ്ടിയത് - 1/2 മുറി ചെറുത്
8. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
9. കടുക് - 1/2 ടിസ്പൂൺ
10. ചെറിയ ഉള്ളി - 3
11. കറിവേപ്പില
12. മുളകുപൊടി - 1/2 ടിസ്പൂൺ 1/4 ടിസ്പൂൺ
തയാറാക്കുന്ന വിധം
1. ഒരു പ്രഷർ കുക്കറിൽ ചക്കകുരു, മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ്, മുളകുപൊടി, കറിവേപ്പില എന്നിവ ചേർത്ത് നികക്കെ വെള്ളംചേർത്ത് വേവിക്കുക,
2. വെന്തതിനു ശേഷം പച്ച മാങ്ങ കഷ്ണങ്ങൾ ചേർത്ത് വേവിക്കുക.
3. മാങ്ങ, ചക്കകുരു എന്നിവ വെന്ത് ഉടയാതെ നോക്കണം. തേങ്ങ അരച്ചത് ചേർത്ത് 5 മിനിറ്റ് തിളപ്പിക്കുക.
4. ഒരു പാനിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ശേഷം ചെറിയ ഉള്ളി മൂപ്പിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവയും ചേർത്തു കറിയിൽ ഒഴിക്കാം.
English Summary : Delicious summer recipe to be tried when jackfruits and mangoes throng the gardens of locales.