ADVERTISEMENT

മലയാളിക്ക് ഏറെ പ്രിയമാണ് കറുത്ത ഹൽവ, രണ്ടു കപ്പ് ചോറും കുറഞ്ഞ ചേരുവകളും കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകും കൊതിയൂറും ഹൽവ തയാറാക്കാം.

ചേരുവകൾ 

  • ചോറ് - 2 കപ്പ് 
  • ശർക്കര - ഒന്നേമുക്കാൽ കപ്പ് 
  • തേങ്ങാപ്പാൽ -  1 കപ്പ് (ഒന്നാംപാൽ)
  • കോൺഫ്ലോർ - 3 ടേബിൾസ്പൂൺ 
  • ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ 
  • ഏലക്കാ പൊടി - 1/2 ടീസ്പൂൺ
  • ചുക്ക് പൊടി - 1/2 ടീസ്പൂൺ
  • ജീരകപ്പൊടി -  1/2 ടീസ്പൂൺ
  • ഉപ്പ് - ഒരു നുള്ള് 
  • നെയ്യ് - 3 ടേബിൾസ്പൂൺ 
  • നട്സ് - അലങ്കരിക്കാൻ ആവശ്യത്തിന് 

തയാറാക്കുന്ന വിധം  

  • ചോറും  തേങ്ങാപ്പാലും കോൺഫ്ലോറും ഒന്നിച്ചാക്കി മയത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഗ്രാമ്പു പൊടിച്ചതും കൂടി ചേർത്തി നന്നായി കലക്കി വയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാനിൽ കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര  ഉരുക്കി, ഹൽവ ഉണ്ടാക്കുന്ന  പാത്രത്തിലേക്ക്  അരിച്ചെടുക്കുക. 
  • ശേഷം  അരിച്ചെടുത്ത ശർക്കര അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച് തിളയ്ക്കുമ്പോൾ അരച്ചു വച്ച മിശ്രിതം ഒഴിച്ച് കൈ വിടാതെ ഇളക്കുക. 
  • ഏകദേശം കുറുകുമ്പോൾ ഒരു നുള്ളു ഉപ്പും ഏലക്ക പൊടിയും ചുക്ക് പൊടിയും ജീരക പൊടിയും ഒരു ടേബിൾസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. 
  • ഹൽവ  പാത്രത്തിൽ നിന്നും  വിട്ടു വരുമ്പോൾ  ഒരു ടേബിൾസ്പൂൺ നെയ്യ് കൂടി ചേർത്ത് തീ ഓഫ് ചെയ്യുക. 
  • ശേഷം നെയ്യ് മയം പുരട്ടിയ പാത്രത്തിലേക്ക്  മാറ്റി നട്‌സ് കൊണ്ടു അലങ്കരിച്ചു തണുക്കുമ്പോൾ മുറിച്ചെടുക്കാം .

English Summary : Black Halwa Recipe with Leftover Rice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com