ADVERTISEMENT

കടയിൽ കിട്ടുന്ന ഉരുളക്കിഴങ്ങ് ചാട്ട് മസാല അതേ രുചിയോടെ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് – 4
  • സവാള – 1
  • ഗ്രീൻചട്ണി – 2 ടേബിൾ സ്പൂൺ
  • മധുരചട്നി – 2 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് – പകുതി നാരങ്ങയുടെ
  • ചാട്ട് മസാല –  2 ടീസ്പൂൺ

ചാട്ട് മസാലയ്ക്കു വേണ്ട സാധനങ്ങൾ

  • കുരുമുളക് – 1 1/2 ടീസ്പൂൺ
  • ജീരകം – 3 ടീസ്പൂൺ
  • പെരുംജീരകം – 2 ടീസ്പൂൺ
  • അയമോദകം – 1/2 ടീസ്പൂൺ
  • മല്ലി – 1 ടീസ്പൂൺ
  • ഉപ്പ്
  • പഞ്ചസാര – 1 ടീസ്പൂൺ
  • മാങ്ങ ഉണക്കി പൊടിച്ചത് – 1 1/2 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ

എല്ലാം നന്നായി വറത്തു പൊടിച്ചെടുക്കുക.

ഗ്രീൻ ചട്ണി തയാറാക്കുന്ന വിധം

  • പുതിനയില
  • മല്ലിയില
  • പച്ചമുളക് – 4
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • നാരങ്ങാ നീര് – പകുതി നാരങ്ങയുടെ
  • ഉപ്പ്‌ – ആവശ്യത്തിന്

എല്ലാം ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുത്താൽ ഗ്രീൻ ചട്നി തയാർ.

 

ഉരുളക്കിഴങ്ങു ചാട്ട് മസാല തയാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയതിനു ശേഷം നന്നായി വറുത്തെടുക്കുക.
  • ഒരു പാത്രത്തിൽ വറുത്ത ഉരുളക്കിഴങ്ങ് ഇട്ടതിനു ശേഷം ബാക്കി  എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിക്കുക.
  • ഉരുളക്കിഴങ്ങ് ചാട്ട്  തയാർ.

English Summary : Aloo Chaat is a popular Indian street food Snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com