വെജിറ്റബിൾ പുലാവ്, സാധാരണ ദിവസത്തേയും സവിശേഷമാക്കാം
Mail This Article
×
രുചികരമായ വെജിറ്റബിൾ പുലാവ്. ധാരാളം പച്ചക്കറികൾ ചേരുന്നതുകൊണ്ട് പോഷക ഗുണങ്ങൾ ഏറെയാണ്. ഇതിന് പ്രത്യേകിച്ച് കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാം.
ചേരുവകൾ
- ബസ്മതി അരി - ഒന്നര കപ്പ്
- നെയ്യ് - 3 ടേബിൾ സ്പൂൺ
- പെരുംജീരകം - അര ടീസ്പൂൺ
- ഗ്രാമ്പു - 4
- ഏലക്ക - 8
- കറുവപ്പട്ട - ഒരു ചെറിയ കഷ്ണം
- വഴനയില - 1
- അണ്ടിപ്പരിപ്പ് - കാൽ കപ്പ്
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - ഒരു ടേബിൾസ്പൂൺ
- സവാള - 1
- പച്ചമുളക് - 4
- തക്കാളി - 1
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- ഗരംമസാലപ്പൊടി - ഒരു ടീസ്പൂൺ
- കാരറ്റ് - 1
- ബീൻസ് - 10
- പച്ച ഗ്രീൻപീസ് - കാൽ കപ്പ്
- ഉരുളക്കിഴങ്ങ് - 1
- തൈര് - കാൽ കപ്പ്
- വെള്ളം - മൂന്ന് കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില - കാൽ കപ്പ്
- പുതിനയില - കാൽ കപ്പ്
തയാറാക്കുന്ന വിധം
- ബസ്മതി അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.
- പച്ചക്കറികൾ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് വയ്ക്കുക.
- ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചൂടാക്കി പെരുംജീരകം, ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്ക, വഴനയില ഇവ വഴറ്റുക.
- ഇതിലേക്ക് അണ്ടിപരിപ്പ് ചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, നീളത്തിൽ അരിഞ്ഞ സവാള, പച്ചമുളക് ഇവ ചേർക്കുക.
- സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ചേർക്കുക.
- തക്കാളി വെന്തു ഉടഞ്ഞു തുടങ്ങുമ്പോൾ കാരറ്റ്, ബീൻസ്, ഉരുളക്കിഴങ്ങ്, ഗ്രീൻപീസ്, മല്ലിയില, പുതിനയില എന്നിവ ചേർത്ത് 5 മിനിറ്റ് വഴറ്റുക.
- മഞ്ഞൾപ്പൊടിയും ഗരംമസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റിയതിനു ശേഷം കാൽ കപ്പ് തൈര് ചേർക്കുക.
- തൈരിലെ വെള്ളം നന്നായി വറ്റി കഴിയുമ്പോൾ മൂന്നു കപ്പ് തിളച്ച വെള്ളം ഒഴിക്കുക.
- നന്നായി വെട്ടിത്തിളയ്ക്കുമ്പോൾ അരി ഇട്ട് യോജിപ്പിക്കുക. അരി 80% വേവാകുമ്പോൾ തീ കുറച്ച് പാത്രം അടച്ചുവച്ച് ആറു മിനിറ്റു കൂടി വേവിക്കുക.
- രുചികരമായ വെജിറ്റബിൾ പുലാവ് തയാർ.
English Summary : The pulao or pilaf is among the best loved dishes in Asian cuisine. one of the finest meals ever!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.