കറുത്തുപോയ പഴം കളയണ്ട, പഞ്ചസാരയും മൈദയും ഒട്ടും ചേർക്കാത്ത ഹെൽത്തി ബനാന കേക്ക്
Mail This Article
രുചിക്കൊപ്പം ആരോഗ്യവും ഒന്നിക്കുന്നു. കറുത്തു പോയ പഴത്തിനു പോഷകഗുണമേറെയാണ്. ആന്റിഓക്സിഡന്റസ് സുലഭമായി കാണുന്നത് തൊലി കറുത്ത പഴത്തിലാണ്. കാൻസർ, രക്തസമ്മർദ്ധം എന്നിവയെ ചെറുക്കാനും നെഞ്ചെരിച്ചൽ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറുത്തുപോയ പഴം കൊണ്ട് പഞ്ചസാരയും മൈദയും ഒട്ടും ചേർക്കാത്ത ഹെൽത്തി ബനാന കേക്ക്.
ചേരുവകൾ
1. റോബസ്റ്റ പഴം - 2 എണ്ണം
2. ശർക്കര - 1/2കപ്പ്
3. വെള്ളം - 1/2 കപ്പ്
4. തൈര് - 1/2 കപ്പ് (അല്ലെങ്കിൽ മുട്ട -1)
5. വെജിറ്റബിൾ ഓയിൽ - 1/4 കപ്പ്
6. ഗോതമ്പു പൊടി - 1കപ്പ്
7. ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
8. ബേക്കിങ് സോഡ - അര ടീസ്പൂൺ
9. കോൺഫ്ലവർ - 1/2 ടേബിൾസ്പൂൺ
10. കറുവപ്പട്ട പൊടിച്ചത് - 1/4ടീസ്പൂൺ
11. നുറുക്കിയ ബദാമും പിസ്തയും- 2 ടേബിൾസ്പൂൺ വീതം
തയാറാക്കുന്ന വിധം
1. ഒരു പാത്രത്തിൽ അര കപ്പ് വെള്ളം ഒഴിച്ച്, ശർക്കര ഉരുക്കി അരിച്ചു ചൂടാറാൻ വയ്ക്കുക .
2. പഴം തൊലി കളഞ്ഞു നന്നായി ഉടച്ചെടുക്കുക . ഇതിലേക്ക് തണുത്ത ശർക്കരനീര് , തൈര് , വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് ഇലക്ട്രിക്ക് ബീറ്റർ വെച്ച് നന്നായി അടിച്ചെടുക്കുക .
3. ഒരു അരിപ്പയിലൂടെ ഗോതമ്പു പൊടി, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, കോൺഫ്ലവർ, കറുവപ്പട്ട പൊടിച്ചത് എന്നിവ ഒന്നിച്ചു അരിച്ചെടുക്കുക.
4. അടിച്ചു വച്ച പഴം മിശ്രിതത്തിലേക്ക് ഈ പൊടികൾ ചേർത്ത് പതുക്കെ ഇളക്കിക്കൊടുക്കുക. നന്നായി യോജിപ്പിച്ചതിനു ശേഷം നുറുക്കിയ ബദാമും പിസ്തയും കൂടി ഇട്ടുകൊടുക്കുക.
5. ഈ മിശ്രിതം എണ്ണ തടവിയ കേക്ക് ടിന്നിൽ ഒഴിച്ച് 180 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ് ബേക്ക് ചെയ്തു എടുക്കുക . ബനാന കേക്ക് തയാർ.
English Summary : Banana Jaggery Cake Recipe for Snack Time.