ADVERTISEMENT

വ്യത്യസ്ത രുചിയിലൊരു ആപ്പിൾ കേക്ക്, കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന രുചിയിൽ തയാറാക്കാം.

  • ആപ്പിൾ – കനം കുറച്ച് മുറിച്ചത്
  • ബ്രൗൺ ഷുഗർ - 1/2 കപ്പ്
  • ബട്ടർ - 2-3 ടേബിൾസ്പൂൺ
  • നാരങ്ങാ നീര് - 1 ടേബിൾസ്പൂൺ
  • മൈദ - 1 കപ്പ്
  • കറുവാപ്പട്ട പൊടിച്ചത് - 1 ടീസ്പൂൺ
  • ജാതിക്കാകുരു പൊടിച്ചത് - 1/4 ടീസ്പൂൺ
  • ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ - 1/2 ടീസ്പൂൺ
  • ഉപ്പ്
  • മുട്ട - 1
  • ബ്രൗൺ ഷുഗർ - 1/2 കപ്പ്
  • ഓയിൽ –  1/4 കപ്പ്
  • പാൽ  - 1/2 കപ്പ്
  • അപ്പിൾ അരിഞ്ഞെടുത്തത് - 1 കപ്പ്

തയാറാക്കുന്ന വിധം

  • ബേക്കിങ് ട്രേ ചൂടാക്കി അതിൽ ബട്ടർ ഇട്ട് ഉരുക്കി മാറ്റിവയ്ക്കുക.
  • അതിൽ ബ്രൗൺഷുഗറും നാരങ്ങാനീരും ചേർത്ത് പാനിൽ മിശ്രിതം  നിരത്തി വയ്ക്കുക.
  • ആപ്പിൾ കനംകുറച്ചു  മുറിച്ചത് ബ്രൗൺഷുഗറിന്റെ മുകളിൽ നിരത്തുക.
  • ബൗളിൽ മാവും കറുവപ്പട്ടപ്പൊടിച്ചതും ജാതിക്കാപ്പൊടിയും ബേക്കിങ് പൗഡറും ബേക്കിങ്‌സോഡയും ഉപ്പും യോജിപ്പിച്ചു വയ്ക്കുക.
  • ഗ്രൈൻഡറിൽ മുട്ടയും ബ്രൗൺഷുഗറും ഓയിലും അടിക്കുക. അതിൽ പാലും മാവും ചേർത്തിളക്കി ചെറുതായരിഞ്ഞ ആപ്പിളും ചേർത്തു യോജിപ്പിക്കുക. ഇത് ബേക്കിങ് പാനിൽ നിരത്തിയ ആപ്പിളിന്റെ മുകളിൽ ഒഴിച്ചു ചൂടായ  അവ്നിൽ 350 F 20 മിനിറ്റ്  ബേക്ക് ചെയ്തെടുക്കുക.
  • പാൻ ചൂടാറിക്കഴിഞ്ഞു കേക്കിന്റെ വശങ്ങൾ കത്തി കൊണ്ട് വിടുവിച്ച് പ്ലേറ്റിലേക്കു മാറ്റാം.

English Summary :  Simple recipe of yummy apple cake.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com