ഊണിനൊരുക്കാം എളുപ്പത്തിലൊരു ബീറ്റ്റൂട്ട് പച്ചടി
Mail This Article
×
ബീറ്റ്റൂട്ട് പച്ചടി/കിച്ചടി പലരീതിയിൽ ഉണ്ടാക്കാം. ബീറ്റ്റൂട്ട് എണ്ണയിൽ വഴറ്റിയാണ് ഈ പച്ചടി തയാറാക്കുന്നത്, വേവിച്ച് ചേർക്കുന്നത് ഇഷ്ടമുള്ളവർക്ക് അങ്ങനെയും ചേർക്കാം.
ചേരുവകൾ
- ബീറ്റ്റൂട്ട് - 1
- തേങ്ങ - 4-5 ടേബിൾ സ്പൂൺ
- കടുക് - 1 സ്പൂൺ (ചെറുത് )
- ജീരകം - 1 സ്പൂൺ(ചെറുത്)
- പച്ചമുളക് - 2 എരിവ് അനുസരിച്ചു എടുക്കാം
- ഉപ്പ് - ആവശ്യത്തിന്
- പഞ്ചസാര - 1 ടേബിൾ സ്പൂൺ
- നെയ്യ് - 2 സ്പൂൺ
- വെളിച്ചെണ്ണ - 2 സ്പൂൺ
- കറിവേപ്പില - ആവശ്യത്തിന്
- തൈര് - 9-10 സ്പൂൺ (ചെറുത് )
- കടുക് - 1 സ്പൂൺ
- ചുവന്ന മുളക് - 1-2
തയാറാക്കുന്ന വിധം
- മിക്സിയുടെ ജാറിൽ തേങ്ങ, കടുക്, ജീരകം, പച്ചമുളക് എന്നിവ ചേർത്തു 3 സ്പൂൺ തൈരും ചേർത്ത് അരച്ച് എടുക്കുക.
- ആവശ്യമെങ്കിൽ കുറച്ച് വെള്ളം ചേർത്തു അരയ്ക്കാം.
- ബീറ്റ്റൂട്ട് തൊലി കളഞ്ഞു കഴുകി ചെറുതായി മുറിച്ചു മിക്സിയുടെ ജാറിൽ ഇട്ട് അരയ്ക്കുക. ശേഷം പാനിൽ ഒരു സ്പൂൺ നെയ്യും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്തു അരച്ചു വച്ച ബീറ്റ്റൂട്ട് ചേർത്തു പച്ചരുചി മാറുന്നത് വരെ വഴറ്റുക.
- കുറച്ചു മാത്രം വെള്ളം ചേർത്ത് വേണമെങ്കിൽ വേവിക്കുക ശേഷം അരച്ച് വെച്ചത് ചേർത്തു നന്നായി മിക്സ് ചെയ്തു ഉപ്പ് പഞ്ചസാര എന്നിവ കൂടെ ചേർത്തു നല്ലോണം മിക്സ് ചെയ്യുക. ശേഷം ഒരു പാനിൽ വീണ്ടും നെയ്യും എണ്ണയും ഒഴിച്ച് കടുക് ചേർത്ത് പൊട്ടിവരുമ്പോൾ ചുവന്ന മുളക് കറിവേപ്പില എന്നിവ ചേർത്തു കറിയിലേക്ക് ഒഴിക്കുക.
- മിക്സിയുടെ ജാറിൽ അരയ്ക്കാൻ പറ്റുന്നില്ലെങ്കിൽ പ്രഷർ കുക്കറിൽ ബീറ്റ്റൂട്ട് മുറിച്ച് ഇട്ട് കുറച്ചു വെള്ളം ഒഴിച്ച് വേവിച്ച് അരച്ചും ഈ രീതിയിൽ ഉണ്ടാക്കാം
English Summary: Special Beetroot Pachadi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.