ADVERTISEMENT

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള വാനില സ്പോഞ്ച് കേക്ക് ഈസി ആയി ഇഡ്ഡലി തട്ടിൽ തയാറാക്കാം. അവ്നും ബീറ്ററുമൊന്നുമില്ലാതെ ചേരുവകൾ മിക്സിയിൽ ഒന്ന് കറക്കി എടുത്താൽ മാത്രം മതി.

ചേരുവകൾ

1. മുട്ട - ഒന്ന്
2. പഞ്ചസാര - കാൽകപ്പ് + 2 ടേബിൾസ്പൂൺ
3. ബട്ടർ ഉരുക്കിയത് - കാൽകപ്പ്
4. പാൽ - 3 ടേബിൾ സ്പൂൺ
5. വാനില എസൻസ് - അരടീസ്പൂൺ
6. മൈദ - അര കപ്പ്
7. ബേക്കിങ് പൗഡർ - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ഒന്നു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക.
  • ഇത് ഒരു പാത്രത്തിലേക്ക് മാറ്റി മൈദയും ബേക്കിങ് പൗഡറും ഒരു അരിപ്പയിൽ കൂടി ഇടഞ്ഞ് ചേർക്കുക.
  • ഒരു സ്പൂണോ  ഫോർക്കോ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കുക.
  • ഇഡലി തട്ടിൽ ബട്ടർ പുരട്ടുക. ഇതിലേക്ക് മുക്കാൽ ഭാഗം വീതം മാവ് നിറയ്ക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രം അല്ലെങ്കിൽ പ്രഷർകുക്കർ ചൂടാക്കുക. ഇതിലേക്ക് ഒരു തട്ട് ഇറക്കി വെച്ചതിന് ശേഷം അതിനു മുകളിലായി ഇഡലി തട്ട് വയ്ക്കുക.
  • പാത്രം നന്നായി അടച്ചതിനുശേഷം തീ ഏറ്റവും ചെറുതാക്കി 15 മുതൽ 20 മിനിറ്റ് വരെ വേവിക്കുക.
  • നല്ല സ്പോഞ്ച് പോലെയുള്ള വാനില കേക്ക് തയാർ.

English Summary :  Easy Vanilla Sponge Cake on Idli mould.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com