അരി അരയ്ക്കാതെ നാടൻ രുചിയിൽ നെയ്യപ്പം
Mail This Article
×
അരിപ്പൊടി കൊണ്ടു രുചികരമായ നെയ്യപ്പം, വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ:
- അരിപ്പൊടി - 1 കപ്പ്
- മൈദ - 3/4 കപ്പ്
- റവ - 1/2 കപ്പ്
- ശർക്കര - 2 വലുത്
- തേങ്ങാക്കൊത്ത് - 2 ടേബിൾ സ്പൂൺ
- നെയ്യ് - 1 ടേബിൾ സ്പൂൺ
- വെളിച്ചെണ്ണ - വറുത്തെടുക്കാൻ ആവശ്യത്തിന്
- ബേക്കിങ് സോഡാ - ഒരു നുള്ള്
- ഉപ്പ് - ഒരു നുള്ള്
തയാറാക്കുന്ന വിധം
- ശർക്കര നന്നായി ഉരുക്കിയ ശേഷം ഒരു അരിപ്പ വച്ചു അരിച്ചെടുക്കുക.
- ശേഷം ഒരു വലിയ ബൗൾ എടുത്തു അതിലേക്ക് അരിപ്പൊടിയും മൈദയും റവയും ഇട്ടു കൊടുത്തു അതിലേക്ക് ശർക്കരപ്പാനി കുറേശ്ശേ ഒഴിച്ച് കൊടുക്കുക.
- കട്ട കെട്ടാതെ സൂക്ഷിക്കണം. കട്ടി ആണെങ്കിൽ കുറച്ചു വെള്ളവും കൂടെ ഒഴിച്ച് കൊടുക്കാം.
- തേങ്ങാക്കൊത്തും കറുത്ത എള്ളും നെയ്യിൽ വറുത്തെടുത്തു അതും കൂടെ ചേർത്ത് കൊടുക്കുക. നന്നായി യോജിപ്പിക്കുക.
- ഒരു നുള്ള് ഉപ്പും ബേക്കിങ് സോഡയും ചേർത്തു കൊടുത്തു ഒന്ന് കൂടെ യോജിപ്പിച്ചെടുക്കുക.
- ചീനച്ചട്ടി ചൂടാവുമ്പോൾ നല്ല ചൂടുള്ള എണ്ണയിൽ വറുത്തു കോരുക. നല്ല നാടൻ രുചിയിൽ ഇൻസ്റ്റന്റ് നെയ്യപ്പം റെഡി.
English Summary : Kerala style instant Neyyappam recipe
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.