ADVERTISEMENT

ആരും ഇഷ്ടപ്പെടുന്ന, ഉള്ളം കുളിർപ്പിക്കുന്ന രുചിയിൽ വളരെ കുറച്ച് ചേരുവകള്‍ വച്ച് തയാറാക്കാം ഒരു സൂപ്പര്‍ മാംഗോ കുല്‍ഫി.

ചേരുവകള്‍:

  • നന്നായി പഴുത്ത മാങ്ങ - 1 1/2 എണ്ണം (നാരില്ലാത്ത വലുത്)
  • പാല്‍ - 2 കപ്പ്
  • പാൽപ്പൊടി - 4 ടേബിള്‍ സ്പൂണ്‍ 
  • പഞ്ചസാര - 1/3 കപ്പ്
  • ബദാം - 15-16 എണ്ണം

തയാറാക്കുന്ന വിധം

  • ഒരു പാനിലേക്ക് പാല്‍ ഒഴിച്ച് പാൽപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
  • ഇനി സ്റ്റൌവില്‍ വെച്ച് കൈയെടുക്കാതെ ഇളക്കി പകുതിയാകുന്നതുവരെ കുറുക്കിയെടുക്കുക. അതിനുശേഷം ഇത് നന്നായി തണുത്തുവരണം.
  • തൊലികളഞ്ഞ് കഷണങ്ങളാക്കിയ മാങ്ങയും നന്നായി തണുത്ത പാല്‍ മിശ്രിതവും മിക്സിയിൽ അടിച്ചെടുത്ത് ബദാം പൊടിച്ചത് ചേര്‍ത്ത് യോജിപ്പിക്കുക.
  • ശേഷം ഇഷ്ടമുള്ള മോള്‍ഡിൽ ഒഴിച്ച് ഫ്രീസറില്‍ വെച്ച് കുറഞ്ഞത് 6 മണിക്കൂര്‍ തണുപ്പിക്കണം.
  • അതീവ സ്വാദിഷ്ടമായ മാമ്പഴകുല്‍ഫി റെഡി!.

 

English Summary : Mango Kulfi without Cream and Condensed Milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com