ADVERTISEMENT

സ്ഥിരം കഴിച്ചു മടുത്ത ചിക്കൻ വിഭവങ്ങളെല്ലാം മറന്നേക്കൂ. നല്ല മൊരു മൊരാന്ന് വായിലേക്കിറങ്ങുന്ന ചിക്കൻ 555.  ചിക്കൻ 65 പോലെ തന്നെ കുറച്ചു സമയം കൊണ്ട് നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാവാറുള്ള ചേരുവകൾ മാത്രം  ചേർത്ത് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവം. പലഹാരമായും ബിരിയാണി, ചപ്പാത്തി, ചോറ് എന്നിവയ്ക്കൊപ്പം സൈഡ് ഡിഷ്‌ ആയിട്ടും ഉപയോഗിക്കാം.

ചേരുവകൾ

  • ചിക്കൻ - 1/2 കിലോഗ്രാം
  • ഇഞ്ചി- 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി- 1 ടേബിൾസ്പൂൺ
  • പച്ചമുളക് - 1 ടേബിൾസ്പൂൺ
  • കോഴി മുട്ട- 1
  • കോൺഫ്ലോർ - 1 ടേബിൾസ്പൂൺ
  • മൈദ- 1 ടേബിൾസ്പൂൺ
  • കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
  • ഉപ്പ്
  • ഓയിൽ
  • കറിവേപ്പില
  • കുരുമുളകു പൊടി - 1/4 - 1/2 ടീസ്പൂൺ
  • തൈര് - 3/4 കപ്പ്‌
  • സവാള- 1
  • മഞ്ഞൾപ്പൊടി –  1/4 ടീസ്പൂൺ
  • ഗരം മസാല - 1/4  ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • ആദ്യം ഒരു പാത്രത്തിലേക്ക് കോൺഫ്ലോർ, മൈദ, മുട്ട,1 ടേബിൾസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് ഇതെല്ലാം ചേർത്ത് യോജിപ്പിച്ച് വയ്ക്കണം. 
  • ഇതിലേക്ക് എല്ലോട് കൂടിയ ചിക്കനോ ബോൺലെസ് ചിക്കനോ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് ചേർത്ത് ഇളക്കി യോജിപ്പിച്ച് 30 മിനിറ്റ് വയ്ക്കുക. 
  • അര മണിക്കൂർ കഴിഞ്ഞ് ഓയിലിൽ ചിക്കൻ ഡീപ് ഫ്രൈ ചെയ്തെടുക്കണം. 
  • അതിന് ശേഷം മറ്റൊരു പാത്രത്തിൽ ചിക്കൻ ഫ്രൈ ചെയ്ത എണ്ണയിൽ നിന്ന് 2 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കണം.
  • അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റണം. 
  • ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേർത്ത്  ലൈറ്റ് ബ്രൗൺ കളർ ആവുന്നതുവരെ മൂപ്പിക്കണം. 
  • അതിന് ശേഷം തീ കുറച്ചു 1 ടേബിൾസ്പൂൺ മുളകുപൊടി, മല്ലിപ്പൊടി,കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റണം. ഇതിലേക്ക് അരക്കപ്പ്‌ വെള്ളം കൂടി ചേർത്ത് വെള്ളം വറ്റി എണ്ണ തെളിയുന്നത് വരെ വഴറ്റണം. 
  • അതിന് ശേഷം ഇതിലേക്ക് 3/4 കപ്പ്‌ അധികം പുളി ഇല്ലാത്ത തൈര് കൂടി ചേർത്ത് വീണ്ടും എണ്ണ തെളിയുന്നത് വരെ വഴറ്റി, ഫ്രൈ ചെയ്തു വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ കൂടി ചേർത്ത് ഇളക്കി 3 മിനിറ്റ് അടച്ചു വയ്ക്കണം. അതിന് ശേഷം അടപ്പ് തുറന്ന് 1/4 ടീസ്പൂൺ ഗരം മസാല  ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം.

English Summary : Spicy and delicious chicken Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com