ഇല അടയും പൂവടയും വായിലിട്ടാൽ അലിഞ്ഞു പോകും രുചിയിൽ
Mail This Article
×
വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന ഇല അടയും പൂവടയും ഇങ്ങനെ ഉണ്ടാക്കി നോക്കു...
ഇല അട :
1. വറുത്ത അരിപ്പൊടി - 1 1/2 കപ്പ്
2. നാളികേരം - 1 മുഴുവൻ നാളികേരം ചിരകിയത്
3. ഏലക്ക ചതച്ചത് - 2 എണ്ണം
4. ശർക്കര ഉരുക്കിയത് - 200 ഗ്രാം ശർക്കര ഉരുക്കിയത്
5. നെയ്യ് - 1 ടീസ്പൂൺ
6. ഉപ്പ് -ഒരു നുള്ള്
7. തിളപ്പിച്ച വെള്ളം
8. വാഴയില (വാട്ടിയത് അല്ലെങ്കിൽ വാട്ടാതെ)
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്കു ശർക്കര പാനി അരിച്ചു ഒഴിക്കുക. ചൂടാവുമ്പോൾ നാളികേരം ഇട്ടു ഇളക്കി വറ്റിച്ചു എടുക്കുക. അതിലേക്കു ഏലക്ക ചതച്ചത് ചേർത്തിളക്കി ചൂടാറാനായിട്ട് വയ്ക്കുക.
- ഒരു പത്രത്തിൽ അരിപ്പൊടി, നെയ്യ്, ഒരു നുള്ള് ഉപ്പ് എന്നിവ ഇട്ട് ഇളക്കുക.
- തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് നൂൽ പുട്ട് മാവിനെക്കാൾ കുറച്ചു ലൂസായ് കുഴച്ചെടുക്കുക.
- വാട്ടിയ ഇല കഷ്ണം അല്ലെങ്കിൽ വാട്ടാത്ത ഇല കഷ്ണത്തിലേക്കു കുറച്ചു മാവ് എടുത്തു വച്ചു കൈയിൽ കുറച്ചു വെള്ളം ആക്കി നല്ല കനം കുറഞ്ഞു പരത്തി എടുക്കുക.
- അതിന്റെ ഒരു ഭാഗത്തായിട്ട് ശർക്കര നാളികേരം മിക്സ് വച്ചു ഇല മടക്കാം. ഇഡ്ഡലി പാത്രത്തിൽ വച്ചു 15 മിനിറ്റ് ആവി കയറ്റി വേവിച്ചെടുക്കാം.
പൂവട :
1. പച്ചരി -1/2 കപ്പ്
2. നാളികേരം -1/2 കപ്പ്
3. പഞ്ചസാര -4 ടേബിൾ സ്പൂൺ (നിർബന്ധമില്ല )
4. ചെറു പഴം -1 എണ്ണം
5. നെയ്യ് -1 ടീസ്പൂൺ
6. വാഴയില വാട്ടിയത്
തയാറാക്കുന്ന വിധം
- പച്ചരി ഒരു 4 മണിക്കൂർ കുത്തർത്തി വച്ചു നന്നായി അരച്ചെടുക്കുക. ഒരു പത്രത്തിൽ നാളികേരം, പഞ്ചസാര, ചെറു പഴം എന്നിവ ചേർത്ത് നന്നായി ഇളക്കുക.
- അരി അരച്ചതിൽ നെയ്യ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
- വാട്ടിയ ഇല കഷ്ണം എടുത്ത് ഒരു തവി മാവ് എടുത്തു ഇലയിൽ നല്ല മിനുസമായി പരത്തുക. അതിന്റെ ഒരു ഭാഗത്തായി ഇളക്കി വച്ച നാളികേരം, പഞ്ചസാര മിക്സ്സ് വച്ചു കൊടുത്തു ഇല നന്നായി മടക്കുക.
- ഇഡ്ഡലി പാത്രം ചൂടാക്കി അതിൽ വച്ചു 15 തൊട്ടു 20 മിനിറ്റ് വരെ ആവി കയറ്റി വേവിക്കുക.
English Summary : Soft Ela ada Recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.