ADVERTISEMENT

ചിക്കൻ വിഭവങ്ങൾ ധാരാളമുണ്ട്, ഒരു വ്യത്യസ്ത വിഭവം വേണമെന്ന് തോന്നിയാൽ തയാറാക്കാവുന്ന ഇൻഡോ ചൈനീസ് വിഭവമാണ് ഡ്രാഗൺ ചിക്കൻ. നല്ല എരിപൊരി രുചിയുള്ളതു കൊണ്ടു ചപ്പാത്തി, പൊറോട്ട, ഫ്രൈഡ് റൈസ് ഇവയുടെ കൂടെ നല്ല കോമ്പിനേഷനാണ്.

ചേരുവകൾ 

  • ചിക്കൻ - അര കിലോഗ്രാം
  • വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്പൂൺ
  • കുരുമുളകുപൊടി - ഒരു ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • മുട്ട - ഒന്ന്
  • മൈദ - 3 ടേബിൾ സ്പൂൺ
  • കോൺഫ്ളോർ - 3 ടേബിൾസ്പൂൺ
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് - കാൽ കപ്പ്
  • വറ്റൽ മുളക് - 8 എണ്ണം
  • വെളുത്തുള്ളി അരിഞ്ഞത് - ഒരു ടേബിൾസ്പൂൺ
  • സവാള - 1 വലുത്
  • കാപ്സിക്കം-1 വലുത്
  • ചില്ലി സോസ് - 2 ടേബിൾസ്പൂൺ
  • സോയസോസ് - ഒരു ടേബിൾ സ്പൂൺ
  • ടൊമാറ്റോ സോസ് - 3 ടേബിൾസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - മുക്കാൽ കപ്പ്

തയാറാക്കുന്ന വിധം

  • ചിക്കൻ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക. 
  • ഇതിലേക്ക്  രണ്ടു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി യോജിപ്പിച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക.
  • ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കുക. ചെറിയ തീയിൽ വേണം ചിക്കൻ കഷ്ണങ്ങൾ വറുത്ത് കോരാൻ. 
  • ചിക്കന്റെ ഉൾഭാഗവും നന്നായി വേവണം.
  • മറ്റൊരു പാത്രത്തിൽ ചിക്കൻ വറുത്ത എണ്ണയിൽ നിന്നും മൂന്ന് ടേബിൾസ്പൂൺ എണ്ണ ചൂടാക്കുക.
  • ഇതിലേക്ക് അണ്ടിപ്പരിപ്പ്, വറ്റൽ മുളക്, വെളുത്തുള്ളി ഇവ ചേർത്ത് വഴറ്റി പച്ചമണം മാറുമ്പോൾ നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് വഴറ്റുക.
  • സവാള നിറം മാറി തുടങ്ങുമ്പോൾ നീളത്തിൽ അരിഞ്ഞ കാപ്സിക്കം ചേർത്ത് രണ്ട് മിനിട്ട് കൂടി വഴറ്റുക.
  • ഇതിലേക്ക് സോസുകൾ ചേർത്ത് നന്നായി യോജിപ്പിച്ചശേഷം മുക്കാൽ കപ്പ് വെള്ളം ചേർക്കുക. ഉപ്പു നോക്കിയിട്ട് ആവശ്യമുണ്ടെങ്കിൽ ചേർത്തുകൊടുക്കാം.
  • നന്നായി തിളച്ചു കഴിയുമ്പോൾ വറത്തു വച്ച ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഇളക്കുക.
  • സോസ് ചിക്കനിൽ നന്നായി പൊതിഞ്ഞിരിക്കുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യാം.
  • സ്പൈസിയും രുചികരവുമായ ഡ്രാഗൺ ചിക്കൻ തയാർ.

English Summary : Dragon Chicken Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com