ഊണിനൊരുക്കാം ഇൻസ്റ്റൻറ് തക്കാളി രസം
Mail This Article
×
ചോറിനൊപ്പം വളരെ പെട്ടെന്ന് തയാറാക്കാവുന്ന തക്കാളി രസം.
ചേരുവകൾ:
- തക്കാളി അരിഞ്ഞത് - 1 എണ്ണം
- ചെറിയ ഉള്ളി ചതച്ചത് - 5 എണ്ണം
- വെളുത്തുള്ളി ചതച്ചത് - 8 എണ്ണം
- ഇഞ്ചി ചതച്ചത് - ചെറിയ കഷ്ണം
- ഉണക്കമുളക് - 2 എണ്ണം
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
- വാളൻ പുളി - ഒരു ചെറുനാരങ്ങ വലുപ്പത്തിൽ
- മുളകുപൊടി -1/2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- കുരുമുളകുപൊടി - 1/2 ടേബിൾസ്പൂൺ
- കായപ്പൊടി - 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം:
- ഒരു ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് രണ്ട് ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കൊടുക്കുക.
- എണ്ണ ചൂടായി വരുമ്പോൾ കടുകിട്ട് കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്ക് ഉണക്കമുളക് ഇട്ടുകൊടുക്കാം.
- ചതച്ചു വച്ചിരിക്കുന്ന ഇഞ്ചി, ഉള്ളി, വെളുത്തുള്ളി എന്നിവ ഇട്ട് നന്നായി മൂത്തുവരുമ്പോൾ ഇതിലേക്ക് പൊടികൾ ഓരോന്നായി ചേർത്തുകൊടുക്കാം.
- പൊടികൾ മൂത്ത് വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.
- ഇതിലേക്ക് പിഴിഞ്ഞു വച്ചിരിക്കുന്ന പുളിവെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് 2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളച്ചുവരുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് ഒരു ബൗളിലേക്ക് മാറ്റാം.
English Summary : Rasam Recipe Kerala Style.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.