ഒരു പ്രോട്ടീൻ മിൽക്ക് ഷേക്ക് വളരെ എളുപ്പം തയാറാക്കാം
Mail This Article
×
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബെറി അതുപോലെ ഫൈബർ അടങ്ങിയ വാഴപ്പഴം ,പ്രോട്ടീൻ സമ്പുഷ്ടമായ ബദാം എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഒരു പ്രോട്ടീൻ മിൽക്ക് ഷേക്ക് തയാറാക്കാം
ചേരുവകൾ
- സ്ട്രോബെറി - 4 എണ്ണം ഇടത്തരം വലുത്
- പഴം - 1 ( ഏതു പഴവും ഉപയോഗിക്കാം ,റോബസ്റ്റ കൂടുതൽ രുചികരം )
- ബദാം - 4 എണ്ണം
- ഫുൾ ഫാറ്റ് മിൽക്ക് - 1 കപ്പ് തണുത്തത്
തയാറാക്കുന്ന വിധം
- സ്‌ട്രോബെറി ചെറുതായി മുറിച്ചു വയ്ക്കുക, ഫ്രഷ് ബെറിസ് അല്ലെങ്കിൽ ഫ്രോസൺ ബെറിസും ഇതിൽ ഉപയോഗിക്കാം.
- പഴം ,ബദാം, തണുപ്പിച്ച പാൽ എന്നിവ ഒരു ബ്ലെൻഡറിൽ 1 മിനിട്ടു നന്നായി അടിച്ച് എടുക്കുക .
- ഫ്രോസൺ ബെറിസ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഐസ് ചേർക്കേണ്ടതില്ല. അതുപോലെ പഴത്തിനു മധുരം ഉള്ളതുകൊണ്ട് പഞ്ചസാരയും വേണ്ട. .
- കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന സൂപ്പർ ഡ്രിങ്കാണിത്.
English Summary : Strawberry Banana Almond Milk Shake
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.