നാവിൽ കപ്പലോടും രുചിയിൽ മീൻ കറി
Mail This Article
×
കറിവേപ്പിലയിൽ മീൻ നിരത്തി വച്ച് ഉണ്ടാക്കുന്ന ഈ മീൻകറിക്കു അസാധ്യ രുചിയാണ്.
ചേരുവകൾ
- മീൻ - 1 കിലോഗ്രാം
- വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
- കായം പൊടിച്ചത് - 1/4 ടീസ്പൂൺ
- കറിവേപ്പില - 1 പാക്കറ്റ്
- കുടം പുളി - 6-7
- വെള്ളം - 4-5 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- ഉലുവാപ്പൊടി - 1 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1 ടേബിൾസ്പൂൺ
വഴറ്റാൻ ആവശ്യമായ ചേരുവകൾ
- വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില - രണ്ട് തണ്ട്
- ഇഞ്ചി, പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 2 ടേബിൾസ്പൂൺ
- ചെറിയ ഉള്ളി നീളത്തിൽ - 2 ടേബിൾസ്പൂൺ
- ഉണക്ക മുളക് - 3
- കാശ്മീരി മുളകുപൊടി - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു മൺചട്ടിയിൽ കുടംപുളിയും ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക.
- മറ്റൊരു മൺചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചുറ്റിക്കുക.
- ശേഷം കറിവേപ്പില നിരത്തി കായപ്പൊടി വിതറുക.
- ഇതിനു മുകളിൽ കുടം പുളിയും മീനും നിരത്തി ഉലുവാപ്പൊടിയും കറിവേപ്പിലയും ഇട്ട് കൊടുക്കുക.
- ശേഷം അടുത്ത ലെയർ മീൻ വച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ഇട്ട് പാത്രം അടച്ചു വയ്ക്കുക.
- ഒരു പാത്രത്തിൽ കാശ്മീരി മുളകുപൊടി വെള്ളം ചേർത്ത് കുഴച്ചു വയ്ക്കുക.
- മറ്റൊരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ കറിവേപ്പില, ഇഞ്ചി എന്നിവ പൊടിയായി അരിഞ്ഞത്, വെളുത്തുള്ളി പൊടിയായി അരിഞ്ഞത്, ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത്, ഉണക്ക മുളക് എന്നിവ ഇട്ടു കൊടുത്തു നന്നായി വഴറ്റുക.
- ശേഷം കുഴച്ചു വച്ച മുളകുപൊടി കൂടി ചേർത്ത് നന്നായി വഴറ്റി മീനിലേക്ക് ഇട്ടു കൊടുക്കാം.
- ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് മീൻ വേവിച്ചെടുക്കുക.
- സ്വാദിഷ്ടമായ മീൻ കറി തയാർ.
English Summary : Meen Mulakittathu Kottayam Style.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.