ADVERTISEMENT

നന്നായി വരട്ടിയെടുത്തു കറിവേപ്പിലയും ചേര്‍ത്ത് വിളമ്പിയാൽ ഊണിന് വേറൊരു കറിയും വേണ്ട.

ചേരുവകൾ

1.

  •  പോര്‍ക്ക് ഇറച്ചി - 1 കിലോഗ്രാം ( അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് അരമണിക്കൂര്‍ വയ്ക്കുക)
  • മഞ്ഞള്‍പ്പൊടി – കാല്‍ ടീ സ്പൂണ്‍ 
  • കുരുമുളകു പൊടി –  ഒരു ടീ സ്പൂണ്‍ 
  • കറിവേപ്പില
  • ചെറിയ ഉള്ളി – 20 എണ്ണം ചതച്ചത് 
  • ഇഞ്ചി ചതച്ചത് – ഒരു വലിയ കഷ്ണം  
  • വെളുത്തുള്ളി ചതച്ചത് 
  • പച്ച മുളക് – 4 എണ്ണം ചതച്ചത് 
  • സവാള – 1 നീളത്തില്‍ അരിഞ്ഞത് 
  • ഉപ്പ് 

 

2. 

  • കടുക് 
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടേബിള്‍ സ്പൂണ്‍
  • തേങ്ങാക്കൊത്ത് – കാല്‍ കപ്പ്
  • സവാള - 2
  • ഉപ്പ് 
  • മുളകുപൊടി – ഒരു ടീസ്പൂണ്‍ 
  • ഗരം മസാല – ഒരു ടീ സ്പൂണ്‍ 
  • മല്ലിപ്പൊടി –  മൂന്ന് ടീസ്പൂണ്‍ 
  • കുരുമുളക് – രണ്ട് ടേബിള്‍ സ്പൂണ്‍ 

 

തയാറാക്കുന്ന വിധം

ഒരു കിലോ പന്നിയിറച്ചി കഴുകിയെടുത്ത് ഒരു ബൗളില്‍ ഇട്ട് അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഉപ്പ്, രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് പുരട്ടി അരമണിക്കൂര്‍ വയ്ക്കുക. ശേഷം നന്നായി കഴുകി വൃത്തിയാക്കി എടുത്തു വയ്ക്കുക. ഇതിലേക്ക് കാല്‍ ടീ സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീ സ്പൂണ്‍ കുരുമുളകുപൊടി, കറിവേപ്പില, ചെറിയ ഉള്ളി 20 എണ്ണം ചതച്ചത്, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, പച്ച മുളക് നാലെണ്ണം ചതച്ചത്, ഒരു സവാള നീളത്തില്‍ അരിഞ്ഞത്. ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മി 10 മിനിറ്റ് വയ്ക്കുക. 

ശേഷം ഇത് ഒരു പാനില്‍ അടച്ചു വച്ച് വെള്ളം ചേര്‍ക്കാതെ വേവിക്കുക. വെന്ത ശേഷം ഇതില്‍നിന്ന് നെയ്യ് മാറ്റിയെടുക്കാവുന്നതാണ്. 

മറ്റൊരു പാനില്‍ കടുക് പൊട്ടിച്ച് 3 ടേബിള്‍ സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കാല്‍ കപ്പ് തേങ്ങാക്കൊത്ത്, രണ്ട് സവാള അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് അടച്ചുവച്ച് നാല് മിനിറ്റ് വഴറ്റുക. ഇതിലേക്ക് ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീ സ്പൂണ്‍ ഗരം മസാല, മൂന്ന് ടീസ്പൂണ്‍ മല്ലിപ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ആ്വശ്യമെങ്കില്‍ പന്നിയിറച്ചി വേവിച്ചതിനു ശേഷം മാറ്റിവച്ച നെയ്യ് ചേര്‍ത്ത് കൊടുക്കാം. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പന്നിയിറച്ച് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 

English Summary : Spicy pork roast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com